| Thursday, 25th June 2026, 7:58 am

ഇരട്ട ഗോളില്‍ തിളങ്ങി വിനി; ഇനി ലോകകപ്പ് ചരിത്രത്തിലെ ഇതിഹാസങ്ങള്‍ക്കൊപ്പം

ഫസീഹ പി.സി.

2026 ഫിഫ ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരെ ബ്രസീല്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. മയാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. ഇതോടെ കാനറിപട ഗ്രൂപ്പ് ചാമ്പ്യമാരായി നോക്ക് ഔട്ടിലേക്ക് കടന്നു.

മത്സരത്തില്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ ഇരട്ട ഗോളുകളുമായി തിളങ്ങി. ഏഴ്, 45+ 3 മിനിട്ടുകളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.

വിനീഷ്യസ് ജൂനിയർ. Photo: B/R Football/x.com

നേരത്തെ, ഈ ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ രണ്ട് മത്സരത്തില്‍ വിനി ഗോള്‍ നേടിയിരുന്നു. മൊറോക്കോയ്‌ക്കെതിരെയും ഹെയ്തിക്കെതിരെയും ഓരോ ഗോള്‍ വീതമാണ് താരം അടിച്ചത്. ഇപ്പോള്‍ മൂന്നാം മത്സരത്തിലും ബ്രസീല്‍ ഫോര്‍വേഡ് പന്ത് വലയിലെത്തിച്ചിരിക്കുകയാണ്.

ഇതോടെ എലൈറ്റ് ലിസ്റ്റിലും വിനി ഇടം പിടിച്ചു. ഒരു ലോകകപ്പിലെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ഗോള്‍ നേടിയ ബ്രസീലിയന്‍ താരങ്ങളുടെ ലിസ്റ്റിലാണ് 25കാരന്‍ തന്റെ പേര് ചേര്‍ത്തുവെച്ചത്. ഇതുവരെ വിനിയടക്കം അഞ്ച് താരങ്ങള്‍ മാത്രമാണ് ഇങ്ങനെ ആദ്യ മൂന്ന് മത്സരങ്ങളിലും സ്‌കോര്‍ ചെയ്ത ബ്രസീലിയന്‍സ്.

1970 ലോകകപ്പില്‍ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ഗോള്‍ നേടി ഈ നേട്ടത്തിലെത്തിയ ആദ്യ താരം ജൈര്‍സിഞ്ഞോയാണ്. റൊമാരിയോയാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. 1994 ലോകകപ്പിലായിരുന്നു ഇത്. 2002 ലോകകപ്പില്‍ റൊണാള്‍ഡോയും റിവാള്‍ഡോയും തങ്ങളുടെ പേരും ഈ നേട്ടത്തിലെത്തി. ഇപ്പോള്‍ ഈ ഇതിഹാസങ്ങള്‍ക്കൊപ്പം വിനി കൂടി തന്റെ പേര് ചേര്‍ത്തുവെച്ചിരിക്കുന്നത്.

അതേസമയം, മത്സരത്തില്‍ വിനിക്ക് പുറമെ, ബ്രസീലിന് വേണ്ടി മാത്യുസ് കുന്‍ഹയും സ്‌കോര്‍ ചെയ്തു. 60ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ബ്രൂണോ ഗുയിമാറാസാണ് ഈ ഗോളിന് വഴിയൊരുക്കിയത്.

Content Highlight: FIFA World Cup 2026: Vinicius Junior became fifth Brazilian player to score in three group match in a World Cup

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more