| Thursday, 25th October 2018, 3:04 pm

ഫിഫ ലോകറാങ്കിങ്: ബെല്‍ജിയം ഒന്നാമത്, ജര്‍മനി താഴോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതുക്കിയ ഫിഫ ലോകറാങ്കിങില്‍ ബെല്‍ജിയം ഒന്നാമത്. ലോക ചാംപ്യന്‍മാരായ ഫ്രാന്‍സിനെ മറികടന്നാണ് ബെല്‍ജിയം ഒന്നാമതെത്തിയത്. 1733 പോയന്റുള്ള ഡെവിള്‍സിന് തുണയായത് യുവേഫ നേഷന്‍സ് ലീഗിലെ മികച്ച പ്രകടനമാണ്.

നിലവിലെ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സാണ് രണ്ടാമത്. ബെല്‍ജിയത്തേക്കാള്‍ ഒരു പോയന്റ് കുറവാണ് ഫ്രാന്‍സിനുള്ളത്. നേരത്തെ ഇരുടീമുകള്‍ക്കും പോയന്റ് നില തുല്യമായി ഒന്നാമതായിരുന്നു.

നേഷന്‍സ് ലീഗില്‍ സ്‌പെയിനെ തകര്‍ത്തത് നേട്ടമായിരിക്കുകയാണ് ഇംഗ്ലണ്ടിന്, സൗത്ത്‌ഗേറ്റിന്റെ സംഘം നില മെച്ചപ്പെടുത്തി അഞ്ചാമതാണ്.

ALSO READ: ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു

അതേസമയം ബ്രസീലും ക്രൊയേഷ്യയും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നിലനിര്‍ത്തി. സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയെ തോല്‍പിച്ച ബ്രസീലിന് 1669 പോയന്റും ക്രൊയേഷ്യയ്ക്ക് 1635 പോയന്റുമാണുള്ളത്.

ഫോമില്ലായ്മ അലട്ടുന്ന ജര്‍മനി പുതുക്കിയ റാങ്കിങിലും ആദ്യ പത്തിലില്ല. നേരത്തെ പന്ത്രണ്ടാമതായിരുന്ന ജര്‍മനി നിലവില്‍ പതിനാലാമതാണ്. നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനോടും നെതര്‍ലന്‍ഡിനോടും തോറ്റതാണ് ജര്‍മനിക്ക് തിരിച്ചടിയായത്.

അര്‍ജന്റീന ഒരു സ്ഥാനം താഴോട്ട് ഇറങ്ങി പന്ത്രണ്ടാമതാണ്.

1478 പോയന്റുള്ള ഇറാനാണ് പോയന്റ് ടേബിളില്‍ ഏഷ്യയില്‍ മുന്നിലുള്ളത്. മുപ്പതാം സ്ഥാനത്താണ് നിലവില്‍ ഇറാന്‍.പുതുക്കിയ പട്ടികയിലും ഇന്ത്യ 97ാം സ്ഥാനത്ത് തന്നെയാണ്.

Latest Stories

We use cookies to give you the best possible experience. Learn more