| Friday, 15th July 2016, 10:22 am

ഫിഫ റാങ്കിങ്ങ്; ഇന്ത്യ 11 സ്ഥാനം മെച്ചപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫിഫയുടെ പുതിയ റാങ്കിങ്ങിന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനു കുതിപ്പ്. ഒറ്റയടിക്ക് 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യ 152-ാം സ്ഥാനത്തെത്തി. ലാവോസിനെതിരെ കഴിഞ്ഞ മാസം നേടിയ വിജയങ്ങളാണ് ഇന്ത്യയ്ക്ക് അനുകൂലമായത്. 6-1നും 1-0 നും ഇന്ത്യ രണ്ടു കളികളില്‍ അവരെ തോല്‍പ്പിച്ചിരുന്നു. കോപ്പ അമേരിക്ക റണ്ണറപ്പായ അര്‍ജന്റീനയാണ് റാങ്കിങ്ങില്‍ ഒന്നാമത്.

യൂറോ കപ്പിലെ തകര്‍പ്പന്‍ പ്രകടനത്തോടെ സെമിയിലെത്തിയ വെയ്ല്‍സ് ഇംഗ്ലണ്ടിനെ റാങ്കിങ്ങില്‍ മറികടന്നു. വെയ്ല്‍സ് 15 സ്ഥാനങ്ങള്‍ കയറി 11-ാം റാങ്കിലെത്തി. ഇംഗ്ലണ്ടാകട്ടെ രണ്ടു പടി താഴേക്കിറങ്ങി 13-ാം റാങ്കിലാണ്. യൂറോകപ്പിലെ വിസ്മയ ടീം ഐസ്ലന്റ് 22-ാം റാങ്കിലേക്കും കുതിച്ചു.

അര്‍ജന്റീന, ബെല്‍ജിയം, കൊളംബിയ, ജര്‍മനി, ചിലെ എന്നീ രാജ്യങ്ങളാണ് യഥാക്രമം ആദ്യസ്ഥാനങ്ങളില്‍. കോപ്പ അമേരിക്കയില്‍ തകര്‍ന്നുപോയ ബ്രസീല്‍ റാങ്കിങ്ങില്‍ ഒന്‍പതാംസ്ഥാനത്താണ്. യൂറോ ചാംമ്പ്യന്മാരായ പോര്‍ച്ചുഗല്‍ ഏഴാംസ്ഥാനത്താണ്.

Latest Stories

We use cookies to give you the best possible experience. Learn more