ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വമ്പന്‍ വിജയമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 57 റണ്‍സിനാണ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് ഉയര്‍ത്തിയ 217 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടയില്‍ 159 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു രാജസ്ഥാന്‍.
രാജസ്ഥാന് വേണ്ടി പൊരുതിയത് രവീന്ദ്ര ജഡേജയും ഡെണോവന്‍ ഫെരേരയുമാണ്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ വമ്പന്‍ തകര്‍ച്ചയ്ക്ക് ശേഷം 118 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരങ്ങള്‍ക്ക് സാധിച്ചു.
ഐ.പി.എല്‍ ചരിത്രത്തില്‍ ആറാം നമ്പറിലോ അതില്‍ താഴെയോ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് നേടുന്ന രണ്ടാമത്തെ താരങ്ങളാകാനാണ് ജഡ്ഡുവിനും ഫെരേരയ്ക്കും സാധിച്ചത്. ഈ നേട്ടത്തില്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡും അമ്പാട്ടി റായിഡുവുമാണ് മുന്നിലുള്ളത്. 2012 ഇരുവരും ചേര്‍ന്ന് 122 റണ്‍സ് നേടിയിരുന്നു.
(റണ്‍സ്, താരങ്ങള്‍, എതിരാളി, വര്‍ഷം എന്ന ക്രമത്തില്‍)
122 – കെയ്‌റോണ്‍ പൊള്ളാര്‍ഡ് & അമ്പാട്ടി റായിഡു – ബംഗളൂരു – 2012
118 – രവീന്ദ്ര ജഡേജ & ഡെണോവന്‍ ഫെരേര – ഹൈദരാബാദ് – 2026
104 – ഡേവിഡ് ഹസി & വൃദ്ധിമാന്‍ സാഹ – പഞ്ചാബ് – 2008
രാജസ്ഥാന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ഡൊണോവന്‍ ഫെരേരിയയാണ്. 44 പന്തില്‍ 69 റണ്‍സാണ് താരം സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജ 32 പന്തില്‍ 45 റണ്‍സും നേടി. അവസാന ഘട്ടത്തില്‍ 25 റണ്‍സ് നേടി തുഷാര്‍ ദേശ്പാണ്ഡെയും മികവ് പുലര്‍ത്തി. മറ്റാര്‍ക്കും മികച്ച പ്രകടനംപുറത്തെടുക്കാന്‍ സാധിച്ചില്ല.
അതേസമമയം ഹൈദരാബാദിന്റെ യുവ പേസര്‍മാരായ പ്രഫുല്‍ ഹിംഗെയുടെയും സാക്കിബ് ഹുസൈന്റെയും തീപാറുന്ന ബൗളിങ്ങിലാണ് രാജസ്ഥാന്‍ തകര്‍ന്നടിഞ്ഞത്.
നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. തന്റെ ആദ്യ ഓവറില്‍ വെറും ഒരു റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ടീമിലെ മറ്റൊരു ഡെബ്യൂ ബൗളറായ പേസര്‍ സാക്കിബ് ഹുസൈന്‍ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് സ്വന്തമാക്കി. ശേഷിച്ച വിക്കറ്റുകള്‍ നേടിയത് യുവ താരം ഈഷന്‍ മലിംഗയാണ്. ഹൈദരാബാദിന്റെ മൂന്ന് പേസര്‍മാരും അണ്‍ക്യാപ്ഡ് താരങ്ങളാണ് എന്നത് എടുത്ത് പറയേണ്ടതാണ്.
Content Highlight: Ferreira And Jadeja In Great Record Achievement In IPL History