| Thursday, 19th November 2026, 10:31 am

മഥുര പള്ളിയുടെ താഴികകുടം കോടാലിയെടുത്ത് പൊളിക്കാന്‍ തോന്നി: ഭരണഘടനാ പദവിയിലിരിക്കുന്നത് കൊണ്ട് പറ്റിയില്ല: ഉത്തര്‍പ്രദേശ് മന്ത്രി

നിഷാന. വി.വി

ലഖ്‌നൗ: മഥുരയിലെ തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുമെന്നും അവിടെയുള്ള പള്ളിയുടെ താഴികകുടം പൊളിച്ച് മാറ്റുമെന്നുമുള്ള പ്രഖ്യാപനവുമായി ഉത്തര്‍പ്രദേശ് മന്ത്രി മായങ്കേശ്വര്‍ ശരണ്‍ സിങ്.

കഴിഞ്ഞ മാസം മഥുര സന്ദര്‍ശത്തിന് പോയപ്പോള്‍ ഒരു കോടാലി എടുത്ത് താഴികകുടത്തില്‍ കയറി അത് സ്വയം പൊളിച്ച് മാറ്റാന്‍ തോന്നിയെന്നും ഭരണഘടനാ പദവി വഹിക്കുന്നതിനാല്‍ അതിന് കഴിഞ്ഞില്ലെന്നും ശരണ്‍ സിങ് പറഞ്ഞു. നൂറ് ശതമാനമല്ല ഒരു കോടി ശതമാനവും മഥുരയില്‍ ക്ഷേത്രം നിര്‍മിക്കുമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

കുന്ദ എം.എല്‍.എ രാജാ ഭയ്യ പ്രതാപ്ഗഡ് ജില്ലയില്‍ സംഘടിപ്പിച്ച രാം കഥാ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും സനാതന ധര്‍മത്തെ എതിര്‍ക്കുന്നവരാണെന്നും അവരുടെ രാഷ്ട്രീയ ചരിത്രം തെളിയിക്കാന്‍ സനാതന ധര്‍മത്തോടുള്ള എതിര്‍പ്പല്ലാതെ മറ്റൊന്നുമില്ലെന്നും യു.പി മന്ത്രി പറഞ്ഞു.

അതേസമയം മഥുരയിലെ തര്‍ക്കഭൂമിയില്‍ ശ്രീകൃഷ്ണ ക്ഷേത്രം നിര്‍മിക്കണമെന്നതാണ് വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നോട്ട് വെക്കുന്ന പ്രധാന പ്രചാരണ വിഷയം. അയോധ്യ നമ്മുടെതായി ഇനി മഥുരയുടെ ഊഴമാണെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാധേ രാധേ താമര വിരിയിക്കൂ എന്ന പ്രചാരണ മുദ്രാവാക്യവും ബി.ജെ.പി കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു.

Content Highlight: Felt like taking an axe and demolishing the dome of the Mathura mosque; couldn’t do it because I hold a constitutional position: Uttar Pradesh Minister

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more