| Thursday, 6th August 2026, 11:49 am

2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ പണമിടപാടുകള്‍ക്ക് ഫീസ്; ഡിജിറ്റല്‍ കുത്തകകള്‍ക്ക് കേന്ദ്ര സഹായം

നിഷാന. വി.വി

ന്യൂദല്‍ഹി: യു.പി.ഐ പണമിടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആമസോണ്‍, സ്വകാര്യബാങ്കുകള്‍, ഗൂഗിള്‍, തുടങ്ങി ഡിജിറ്റല്‍ പണമിടപാട് മേഖലയില്‍ ആധിപത്യമുള്ള കുത്തകകളുടെ സമ്മര്‍ദ ഫലമായാണ് കേന്ദ്രത്തിന്റെ നീക്കം.

ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇത് സംബന്ധിച്ചുള്ള നികുതി നിയമ ഭേദഗതി ബില്ല് കഴിഞ്ഞ ദിവസം ലോക് സഭയില്‍ അവതരിപ്പിച്ചിരുന്നു. ഈ ബില്ല് പ്രകാരം വ്യാപാര സ്ഥാപനങ്ങളിലും മറ്റും യു.പി.ഐ വഴി പണമിടപാട് നടത്തുമ്പോള്‍ നിശ്ചിത നിരക്ക് (എം.ഡി.എം.ആര്‍) വ്യാപാരികളില്‍ നിന്ന് ഈടാക്കാനാണ് ലക്ഷ്യമിടുന്നത്.

2000 രൂപയക്ക് മുകളിലുള്ള ഇടപാടുകള്‍ക്കായിരിക്കും തുക ഈടാക്കുക. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക് തുക ഈടാക്കില്ലെന്നും പറയുന്നു. എന്നാല്‍ പണമിടപാട് നിയമത്തിലെ നിലവിലെ വ്യവസ്ഥ പ്രകാരം ആദായനികുതി നിയമത്തില്‍ പറഞ്ഞിട്ടുള്ള യു.പി.ഐ പണമിടപാടുകള്‍ക്ക് എം.ഡി.എം.ആര്‍ അനുവദനീയമല്ല.

ഇപ്പോള്‍ കൊണ്ടുവന്ന പുതിയ ഭേദഗതി പ്രകാരം എം.ഡി.ആറില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന യു.പി.എകള്‍ ഏതാണെന്ന് സര്‍ക്കാരിന് തീരുമാനിക്കാം.ചുരുക്കത്തില്‍ സര്‍ക്കാരിന് ഇഷ്ടപ്രകാരം തുക ഈടാക്കാന്‍ പുതിയ ഭേദഗതി അവസരമൊരുക്കും.

തുക ചുമത്തപ്പെടുന്നത് വ്യാപാരികള്‍ക്ക് മേലാണെങ്കിലും അതിന്റെ ബാധ്യത ഉപഭോക്താക്കളെയും ബാധിക്കും. യു.പി.ഐ ഇടപാടുകള്‍ക്ക് ഇടനിലക്കാരായ ബാങ്കുകള്‍ക്കും ഡിജിറ്റല്‍ കുത്തകകള്‍ക്കുമാണ് ഈ പണം ലഭിക്കുക.

Content Highlight: Fees for UPI transactions above ₹2,000; Central support for digital monopolies.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more