| Monday, 7th October 2013, 4:56 pm

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്ത് മടുത്തു: മല്ലിക ഷെരാവത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മുംബൈ: ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്ത് മടുത്തെന്ന് ബോളിവുഡ് താരം മല്ലിക ഷെരാവത്. അഭിനേത്രി എന്ന നിലയില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന വേഷങ്ങള്‍ ചെയ്യാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും മല്ലിക പറയുന്നു.

ഗ്ലാമര്‍ വേഷങ്ങളാണ് എനിക്ക് പേരും പ്രശസ്തിയും നല്‍കിയത്. എന്നാല്‍ അതേസമയം തന്നെ ഈ ഗ്ലാമര്‍ ഇമേജ് എന്നെകുറിച്ച് മോശം അഭിപ്രായവുമുണ്ടാക്കി.

ഇപ്പോള്‍ എനിക്ക് ലഭിക്കുന്നതെല്ലാം തന്നെ സ്റ്റീരിയോടൈപ്പ് വേഷങ്ങളാണ്. ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ ഇപ്പോള്‍ താത്പര്യമില്ല. മല്ലിക പറയുന്നു.

നടിയെന്ന നിലയില്‍ തന്നെ അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. ഇത്തരം കഥാപാത്രങ്ങളുമായി ഏതെങ്കിലും സംവിധായകന്‍ തന്നെ സമീപിക്കുമെന്ന പ്രതീക്ഷയിലാണ്.

മൂന്ന് ഡയലോഗും ഒരു പാട്ടുമുള്ള സിനിമകള്‍ ഇനി വേണ്ട. വെല്ലുവളികള്‍ ഉയര്‍ത്തുന്ന നല്ല സ്ത്രീ കഥാപാത്രങ്ങള്‍ ഇപ്പോള്‍ ഉണ്ടാകാറുണ്ട്. അതിലാണ് തന്റെ പ്രതീക്ഷയെന്നും മല്ലിക പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more