| Monday, 2nd March 2026, 8:50 am

പശ്ചിമേഷ്യയിലെ യുദ്ധഭീതി; ഇറാനെതിരായ പ്രകോപനങ്ങള്‍ ഉണ്ടാവരുത്: ഗള്‍ഫ് സഖ്യകക്ഷികളോട് സൗദി

നിഷാന. വി.വി

റിയാദ്: ഇറാനെതിരായ ഇസ്രഈല്‍-അമേരിക്ക വ്യോമാക്രമണത്തില്‍ പ്രതികരണവുമായി സൗദി അറേബ്യ.

മേഖലയിലെ യുദ്ധഭീതി കണക്കിലെടുത്ത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുന്ന തരത്തിലുള്ള പ്രകോപനങ്ങള്‍ ഇറാനെതിരായി ഉണ്ടാവരുതെന്ന് സൗദി സഖ്യ കക്ഷികളോട് ആവശ്യപ്പെട്ടു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യു.എ.ഇ, ബഹ്‌റൈന്‍, കുവൈറ്റ്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട സന്ദേശം അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇറാനെതിരായ ഇസ്രഈല്‍-യു.എസ് ആക്രമണങ്ങളുടെ വ്യാപ്തിയിലും സമയക്രമത്തിലും സൗദിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രോഷം പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ഇറാന്റെ പ്രത്യാക്രമണം ആക്രമണങ്ങള്‍ പ്രതീക്ഷിച്ചിലും വ്യാപ്തി കുറവാണെന്നും ടെഹ്‌റാനില്‍ നിന്നും പ്രതികാര നടപടികള്‍ ഉണ്ടാവുന്ന തരത്തിലുള്ള നേരിട്ടുളള നടപടികളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വിട്ടുനില്‍ക്കണമെന്നും സൗദി പറഞ്ഞു.

സൗദി വിദേശകാര്യ മന്ത്രി ഷെയ്ഖ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുള്ള പ്രദേശിക വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലും ഇതേ കാര്യം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംഘര്‍ഷം ലഘൂകരിക്കുന്നതിനും ഏതെങ്കിലും രാജ്യം ഇതില്‍ നിന്ന് വ്യതിചലിക്കുന്നത് തടയാനും ആറ് കൗണ്‍സില്‍ രാജ്യങ്ങളുടെ നിലപാടുകള്‍ ഏകീകരിക്കുന്നതിനുള്ള ആഹ്വാനമായിരുന്നു ഇത്.

ഇറാന് നേരെ ആക്രമണം നടത്താന്‍ തങ്ങളുടെ വ്യോമപാത ഉപയോഗിക്കാന്‍ അമേരിക്കയെ അനുവദിക്കില്ലെന്ന് സൗദി അറേബ്യയും യു.എ.ഇയും വ്യക്തമാക്കിയിരുന്നു. മേഖലയില്‍ പൂര്‍ണ തോതിലുള്ള ഒരു യുദ്ധം ഒഴിവാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

അതേസമയം പശ്ചിമേഷ്യയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ പ്രസിഡന്റുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. യു.എ.ഇയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ഇന്ത്യന്‍ സമൂഹത്തിന് സുരക്ഷ നല്‍കിയതിന് നന്ദി അറിയിക്കുകയും ചെയ്തു.

Content Highlight: Fear of war in the Middle East; No provocations against Iran: Saudi Arabia to Gulf allies

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more