| Sunday, 29th November 2009, 7:39 pm

എഫ് ബി ഐ സംഘം അടുത്തയാഴ്ച ഇന്ത്യയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

watch video വാഷിങ്ടണ്‍: ലഷ്‌കര്‍ തീവ്രവാദികളായി പറയുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും തഹാവുര്‍ ഹുസൈന്‍ റാണയും അമേരിക്കയില്‍ പിടിയിലായ സാഹചര്യത്തില്‍ എഫ് ബി ഐ സംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരാണ് ഇരുവരുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും നാലാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയം സെക്രട്ടറി ജി കെ പിള്ള പറഞ്ഞു. എഫ് ബി ഐ ഡയറക്ടറും സംഘത്തിലുണ്ടാകും.

ഹെഡ്‌ലിയെയും റാണയെയും ചോദ്യംചെയ്യാനായി ഇന്ത്യന്‍ അന്വേഷണ സംഘം അടുത്തിടെ അമേരിക്കയില്‍ പോയെങ്കിലും അതിന് സാധിച്ചിരുന്നില്ല. ഇരുവരെയും ചോദ്യം ചെയ്യുന്നതിന് ഇന്ത്യക്ക് കൈമാറില്ലെന്ന് അമേരിക്ക കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലും ഡെന്‍മാര്‍ക്കിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ അവസാനമാണ് റാണയെയും ഹെഡ്‌ലിയെയും ഷിക്കാഗോയില്‍ യു എസ് അന്വേഷണ ഏജന്‍സിയായ എഫ് ബി ഐ അറസ്റ്റുചെയ്തത്. എന്നാല്‍ ഇരുവരും സി ഐ എയുടെ ചാരന്‍മാരായിരുന്നുവെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more