| Thursday, 28th May 2015, 8:07 pm

സ്ത്രീകളില്‍ ക്യാന്‍സര്‍ പടര്‍ത്തുന്ന ഉപകരണം: ജോണ്‍സണ്‍ ആന്റ് ജോണ്‍സണെതിരെ എഫ്.ബി.ഐ അന്വേഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: സ്ത്രീകളില്‍ ക്യന്‍സറിന് കാരണമാകുന്ന ഉപകരണം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വില്‍പ്പന നടത്തിയ സംഭവം എഫ്.ബി.ഐ അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ ഉപകരണം ക്യാന്‍സറിന് കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമായിരുന്നു മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചിരുന്നത്.

കമ്പനിക്ക് ഇത് നേരത്തെ അറിയാമിയിരുന്നോ എന്നതിനെക്കുറിച്ചാണ് എഫ്.ബി.ഐ അന്വേഷിക്കുന്നതെന്നാണ് ദ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലാപറോസ്‌കോപിക് പവര്‍ മോര്‍സെലേറ്റര്‍ എന്നാണ് ഈ ഉപകരണം അറിയപ്പെട്ടിരുന്നത്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയിലാണ് ലാപ്രോസ്‌കോപിക് പവര്‍ മോര്‍സിലേറ്റര്‍ ഉപയോഗിച്ചിരുന്നത്.

ഗര്‍ഭാശയ ക്യാന്‍സറുള്ള സ്ത്രീയില്‍ മോര്‍സിലേറ്റര്‍ ഉപയോഗിക്കുമ്പോള്‍ ക്യാന്‍സര്‍ കോശങ്ങള്‍ അടിവയറിലേക്കും ഇടുപ്പിലേക്കും പടരാനുള്ള സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നത്. മോര്‍സിലേറ്ററിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് എഫ്.ബി.ഐ തങ്ങളുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വക്താവ് അറിയിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more