| Sunday, 15th July 2018, 11:52 am

ഫ്രാങ്കോ മുളക്കല്‍ എന്ന് പറഞ്ഞാല്‍ ഭിന്ദ്രന്‍വാല എന്നാണോ കേരള പോലീസ് കേള്‍ക്കുന്നത്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫ്രാങ്കോ മുളക്കല്‍ എന്നൊരാള്‍ തന്നെ കേരളത്തില്‍വച്ച് ബലാത്സംഗം ചെയ്തു എന്ന് അയാളുടെ അധികാരത്തിന്റെ കീഴില്‍ വരുന്ന ഒരു സ്ത്രീ കേരള പോലീസില്‍ പരാതി കൊടുത്തിട്ടുണ്ട്.

ഇത്തരം പരാതി അവര്‍ക്കുള്ളതായും, അവര്‍ പലരോടും ഇതിനുമുന്‍പ് പരാതിപ്പെട്ടതായും അവരും അവരോടു ബന്ധപ്പെട്ടവരും കുറച്ചുനാളുകളായി പറഞ്ഞുകൊണ്ടിരിക്കുന്നു.

പോലീസ് എന്തൊക്കെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്?

കോണ്‍വെന്റില്‍ ഫോറന്‍സിക് പരിശോധന നടത്തുന്നു. പുരോഹിതനെയും കര്‍ദ്ദിനാളിനെയും ചോദ്യം ചെയ്യുന്നു. വഴിയേ പോകുന്നവരില്‍നൊന്നൊക്കെ വിവരം ശേഖരിക്കുന്നു.

ഇതൊക്കെയാണോ സി.ആര്‍.പി.സി പറയുന്നത്? ഇങ്ങിനെയാണോ എല്ലാ കേസുകളും അന്വേഷിക്കുക?

അപ്പുറത്തു ആ സ്ത്രീയ്ക്കെതിരെ ബിഷപ്പും അയാളുടെ സില്‍ബന്ധികളും തെറിവിളി തുടരുന്നു.

ഈ ബിഷപ്പിനെ ചോദ്യം ചെയ്യുന്ന കാര്യം പോലീസ് പറഞ്ഞതായി കേട്ടിട്ടില്ല.

ഫ്രാങ്കോ മുളക്കല്‍ എന്ന് പറഞ്ഞാല്‍ ഭിന്ദ്രന്‍വാല എന്നാണോ കേരള പോലീസ് കേള്‍ക്കുന്നത്?


യു.പിയില്‍ യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി ക്ഷേത്രത്തില്‍ വെച്ച് ചുട്ടുകൊന്നു


Latest Stories

We use cookies to give you the best possible experience. Learn more