| Monday, 27th July 2020, 8:47 pm

ഫായിസിനെ വിളിച്ച് മില്‍മ; സമ്മാനവുമായി വരാമെന്ന് പറഞ്ഞെന്ന് അമ്മ

ആല്‍ബിന്‍ എം. യു

‘ചെലോല്‍ത് റെഡി ആകും, ചെലോല്‍ത് റെഡി ആകൂല, റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ’, കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ഈ വാക്കുകളാണ്. മലപ്പുറത്തെ നാലാം ക്ലാസ്സുകാരന്‍ ഫായിസിന്റെ വൈറല്‍ വീഡിയോയില്‍ നിന്നാണ് ഈ വാക്കുകള്‍ ശ്രദ്ധേയമായത്. തിങ്കളാള്ച വീണ്ടും ഈ വാക്കുകളും ഫായിസും വീണ്ടും ചര്‍ച്ചയായി. ഫായിസിന്റെ പ്രസിദ്ധമായ ആ വാക്കുകള്‍ മില്‍മ പരസ്യത്തിന് വേണ്ടി ഉപയോഗിച്ചതോടെ ആയിരുന്നു അത്.

ഫായിസിന്റെ വാക്കുകള്‍ പരസ്യമായി ഉപയോഗിച്ചതിന് മില്‍മ പ്രതിഫലം നല്‍കിയിരുന്നോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. സൗജന്യമായി ഉപയോഗിക്കുന്നത് തെറ്റായ കാര്യമാണെന്നും പ്രതിഫലം നല്‍കിയില്ലെങ്കില്‍ നല്‍കണമെന്നും പ്രതികരിച്ചു. ഇക്കാര്യമാവശ്യപ്പെട്ട് ക്യാമ്പയിനും നടന്നുകൊണ്ടിരിക്കുകയുമാണ്.

മില്‍മ തങ്ങളെ ബന്ധപ്പെട്ടുവെന്ന് ഫായിസിന്റെ അമ്മ മൈമുന ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെ മില്‍മ അധികൃതര്‍ ബന്ധപ്പെട്ടുവെന്നും ഫായിസിനുള്ള സമ്മാനവുമായി വരുമെന്ന് അറിയിച്ചുവെന്നും മൈമുന പറഞ്ഞു.

എഴുത്തുകാരി ശാരദക്കുട്ടി, പ്രസാദ് പന്ന്യന്‍ എന്നിവരടക്കം നിരവധി പേരാണ് ഫായിസിന് പ്രതിഫലത്തിന് അവകാശമുണ്ടെന്ന് പ്രതികരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആല്‍ബിന്‍ എം. യു

സൗത്ത്‌ലൈവ് , തല്‍സമയം, ന്യൂസ്‌റെപ്റ്റ് എന്നിവിടങ്ങളില്‍ സബ് എഡിറ്റര്‍ ആയിരുന്നു. ഇപ്പോള്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. തൃശ്ശൂര്‍ ലോ കോളേജില്‍ നിന്ന് നിയമ ബിരുദം. കേരള പ്രസ്അക്കാദമിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more