| Wednesday, 28th August 2019, 12:36 pm

രാഷ്ട്രീയമായ ആശയക്കുഴപ്പമാണ് നിങ്ങളുടെ പ്രശ്‌നം; മുത്തച്ഛനെടുത്തതുപോലെ നിലപാടുകള്‍ സ്വീകരിക്കണം: രാഹുല്‍ ഗാന്ധിക്ക് പാക്കിസ്ഥാന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന നിലപാടുകള്‍ എടുക്കണമെന്ന് പാക് മന്ത്രി ഫവാദ് ഹുസൈന്‍. രാഷ്ട്രീയമായ ആശയക്കുഴപ്പമാണ് രാഹുല്‍ ഗാന്ധിയുടെ പ്രശ്‌നമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

‘ ആശയക്കുഴപ്പമാണ് നിങ്ങളുടെ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം. യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്ന നിലപാടെടുക്കൂ. ഇന്ത്യന്‍ മതേതരത്വത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും പ്രതീകമായ നിങ്ങളുടെ മുത്തച്ഛനെടുത്തതുപോലെ നിലപാടുകള്‍ സ്വീകരിക്കണം’ എന്നാണ് പാക് മന്ത്രി ഫവാദ് ഹുസൈന്റെ ട്വീറ്റ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പല വിഷയത്തിലും മോദി സര്‍ക്കാറുമായി അഭിപ്രായ ഭിന്നതയുണ്ടെങ്കിലും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന കാര്യം വ്യക്തമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നെന്ന് രാഹുല്‍ ഗാന്ധി ഇന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. കശ്മീരിലെ അക്രമങ്ങള്‍ക്ക് അദ്ദേഹം പാക്കിസ്ഥാനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

ജമ്മുകശ്മീര്‍ വിഷയത്തില്‍ യു.എന്നില്‍ പാക്കിസ്ഥാനി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ അവര്‍ പറഞ്ഞ ബോധപൂര്‍വ്വമായ നുണകള്‍ ന്യായീകരിക്കാന്‍ രാഹുല്‍ ഗാന്ധിയെ ദുരുദ്ദേശപരമായി വലിച്ചിഴച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.

‘ പല വിഷയങ്ങളിലും ഈ സര്‍ക്കാറുമായി എനിക്ക് അഭിപ്രായഭിന്നതയുണ്ട്. പക്ഷേ ഒരു കാര്യം തീര്‍ത്തും വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണ്. അതില്‍ ഇടപെടാന്‍ പാക്കിസ്ഥാനോ മറ്റേതെങ്കിലും വിദേശ രാജ്യത്തിനോ അര്‍ഹതയില്ല.’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ജമ്മുകശ്മീരില്‍ അതിക്രമമുണ്ട്. തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരായി ലോകം കണക്കാക്കുന്ന പാക്കിസ്ഥാനാണ് ജമ്മുകശ്മീരില്‍ അക്രമമഴിച്ചുവിടുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത്.’ എന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more