| Friday, 11th April 2025, 9:08 am

കല്ലെറിഞ്ഞോടിക്കുന്നതിനിടെ മകന്‍ കിണറ്റില്‍ വീണുമരിച്ച സംഭവം; അച്ഛന് പത്ത് വര്‍ഷം തടവും പിഴയും വിധിച്ച് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മകന്‍ കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ അച്ഛന് പത്ത് വര്‍ഷം കഠിനതടവും പിഴയും വിധിച്ച് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. അച്ഛന്‍ കല്ലെറിഞ്ഞ് ഓടിക്കവേയായിരുന്നു മകന്‍ സന്തോഷ് കിണറ്റില്‍ വീഴുകയും മരണപ്പെടുകയും ചെയ്തത്.

കല്ലിയൂര്‍ മുട്ടയ്ക്കാട് വണ്ടിത്തടം പൊറ്റവിള വീട്ടില്‍ ബേബിയ്ക്കാണ് കോടതി പത്ത് വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചത്. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എ.എം ബഷീറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

അമ്മയ്ക്കും വിധവയായ ഭാര്യ മഞ്ജുവിനും നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ അധി കാരികള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ പാറശാല എ. അജികുമാര്‍, മഞ്ജിത എന്നിവര്‍ കോടതിയില്‍ ഹാജരായി.

2014 മാര്‍ച്ച് 27നാണ് ബേബിയുടെ മകന്‍ സന്തോഷ് (30) മരിച്ചത്. മദ്യപാനിയായ ബേബി അമ്മയെ മര്‍ദിക്കുന്നത് തടഞ്ഞിനെ തുടര്‍ന്ന് സന്തോഷിനെ ബേബി ആക്രമിക്കുകയായിരുന്നു

കല്ലുകള്‍ വലിച്ചെറിഞ്ഞതോടെ പരിക്കേല്‍ക്കാതെ രക്ഷപ്പെടാന്‍ ഓടിയപ്പോള്‍ സന്തോഷ് കൈവരി ഇല്ലാത്ത പൊട്ടക്കിണറ്റില്‍ വീഴുകയായിരുന്നു.

പിന്നാലെ ഇക്കാര്യം ബേബി ആരോടും പുറത്തുപറയാന്‍ തയ്യാറായില്ല. തുടര്‍ന്ന് അടുത്ത ദിവസത്തെ തെരച്ചിലില്‍ നാട്ടുകാരാണ് ബേബിയുടെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്.

Content Highlight: Father sentenced to 10 years in prison and fine for son’s death after falling into well

We use cookies to give you the best possible experience. Learn more