| Saturday, 3rd July 2021, 9:31 am

'മര്‍ദനം സഹിക്കാനായില്ല'; എറണാകുളത്ത് അച്ഛന്‍ മകനെ വെട്ടിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എറണാകുളം ഉദയംപേരൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു. എം.എല്‍.എ. റോഡിലെ താമസക്കാരനായ സന്തോഷാണ് കൊല്ലപ്പെട്ടത്. 42 വയസായിരുന്നു. അച്ഛന്‍ സോമനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അര്‍ധരാത്രി 12 മണിയോടെയായിരുന്നു സംഭവം നടന്നത്. സ്ഥിരം മദ്യപിച്ചെത്താറുള്ള സന്തോഷ് കാന്‍സര്‍ രോഗിയായ അച്ഛനെ നിരന്തരം മര്‍ദ്ദിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിലെത്തിയ സന്തോഷ് അച്ഛനെ മര്‍ദിച്ചിരുന്നതായാണ് വിവരം. രാത്രിയായപ്പോഴേക്കും തര്‍ക്കം മൂര്‍ച്ഛിക്കുകയായിരുന്നു.

മകന്റെ മര്‍ദനം സഹിക്കാനാകാതായപ്പോള്‍ കത്തിയെടുത്ത് കുത്തി എന്നാണ് സോമന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്. സന്തോഷും സോമനും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more