വിധിഷ: കാര്‍ഷിക വിളകള്‍ വില്‍പ്പന നടത്തുന്നതിനായി വിപണിയില്‍ നാല് ദിവസത്തോളം കാത്തുനില്‍ക്കേണ്ടി വന്ന കര്‍ഷകന്‍ കുഴഞ്ഞുവീണു മരിച്ചു. വിധിഷജ ജില്ലയിലെ ലാത്തേരി മന്ദിയിലാണ് സംഭവം. 65 കാരനായ മൂല്‍ചന്ദ് മൈനയാണ് മരണപ്പെട്ടത്.
വിളയുടെ തൂക്കം നിശ്ചയിച്ച് വില്‍പ്പന നടത്തുന്നതിനുമായാണ് മൂല്‍ചന്ദ് മൈന മണ്ഡിയിലെ കാര്‍ഷിക മാര്‍ക്കറ്റിലെത്തിയത്.
എന്നാല്‍ ഇതിനായി കനത്ത ചൂടില്‍ നാലു ദിവസം ആദ്ദേഹത്തിന് കാത്തു നില്‍ക്കേണ്ടി വന്നു. ഇതോടെ അവശനായ മൂല്‍ചന്ദ് വ്യാഴാഴ്ച രാവിലെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ മകന്‍ പ്രതികരിച്ചു.
അതേസമയം കര്‍ഷകരെല്ലാം മന്ദി മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കായി ഒരേ സമയം എത്തിയതുകാരണമാണ് ഇത്തരത്തില്‍ ഒരവസ്ഥയ്ക്ക് കാരണമായതെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അശോക് മാഞ്ചി പറഞ്ഞു.
വിളയെത്തിക്കാന്‍ അറിയിച്ചു കൊണ്ട് ലഭിച്ച എസ്.എം.എസ് പ്രകാരമാണ് മൂല്‍ചന്ദ് മൈന മാര്‍ക്കറ്റിലെത്തിയത്. എന്നാല്‍ നിരവധി കര്‍ഷകര്‍ ഒരുമിച്ച് മാര്‍ക്കറ്റിലെത്തിയതാണ് വിള സംഭരണത്തില്‍ കാലതാമസം വരാന്‍ കാരണമായത്- അദ്ദേഹം പ്രതികരിച്ചു. മരിച്ച കര്‍ഷകന്റെ കുടുംബത്തിന് 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
തളര്‍ച്ചയും തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും ലത്തേരി പോലിസും വ്യക്തമാക്കി.
അതേസമയം, കര്‍ഷകന്റെ മരണം സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ തെളിവാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.
കര്‍ഷകന്റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആണെന്നും സംസ്ഥാനത്തെ കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ചരിത്രം മാപ്പു നല്‍കില്ലെന്നും കോണ്‍ഗ്രസ് നേതാവ് ജോതിരാധിത്യ സിദ്ധ്യ കുറ്റപ്പെടുത്തി.
കാര്‍ഷിക വിളകള്‍ വില്‍പന നടത്താന്‍ ദിവസങ്ങളോളം കര്‍ഷകര്‍ക്ക് കാത്തു നില്‍ക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് അജയ് സിങ്ങും പ്രതികരിച്ചു. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.