| Wednesday, 16th January 2019, 3:13 pm

തൂഫാന്‍: ഓം പ്രകാശ്-ഫര്‍ഹാന്‍ അക്തര്‍ കൂട്ടുകെട്ടില്‍ പുതിയ സ്‌പോര്‍ട്‌സ് ചിത്രം ഒരുങ്ങുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: ഓം പ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന തൂഫാന്‍ എന്ന ചിത്രത്തില്‍ ബോക്‌സിങ്ങ് താരത്തെ അവതരിപ്പിക്കാന്‍ ഫര്‍ഹാന്‍ അക്തര്‍. ബാഗ് മില്‍ഖാ ബാഗിനു ശേഷം ഫര്‍ഹാന്‍ അക്തര്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്ടാമത്തെ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമാണ് തൂഫാന്‍.

ഫര്‍ഹാന്‍ അക്തറും, എക്‌സല്‍ എന്റര്‍ടെയ്ന്‍മെന്റും, ഓം പ്രകാശ് മെഹ്‌റയുടെ ആര്‍.ഒ.എം.പി പിക്‌ചേര്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മില്‍ഖാ സിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കി 2013ല്‍ നിര്‍മിച്ച ഭാഗ് മില്‍ഖാ ഭാഗ് എന്ന ചിത്രവും സംവിധാനം ചെയ്തത് ഓം പ്രകാശ് മിശ്രയായിരുന്നു.

മികച്ച പ്രേക്ഷക ശ്രദ്ധയും നിരൂപക ശ്രദ്ധയും നേടിയ ചിത്രമായിരുന്നു ഭാഗ് മില്‍ഖാ ഭാഗ്. പുതിയ ചിത്രത്തിനു മുമ്പ് ഓം പ്രകാശിന്റെ മേരെ പ്യാരെ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രം തിയ്യേറ്ററുകളിലെത്തും. രാജ്യത്തെ പൊതു ശൗചാലയങ്ങളുടെ അവസ്ഥയാണ് ഈ ചിത്രം ചര്‍ച്ച ചെയ്യുന്നത്.

ഫര്‍ഹാന്‍ അക്തര്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഒരു ബോക്‌സറുടെ ഹൃദയസ്‌പര്‍ശിയായ കഥയായിരിക്കും തൂഫാന്‍ എന്ന് ഫര്‍ഹാന്‍ അക്തര്‍ ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല.

Latest Stories

We use cookies to give you the best possible experience. Learn more