| Thursday, 18th September 2025, 7:12 am

ശരീരപ്രകൃതിയുടെ പേരിൽ ഇപ്പോഴും കളിയാക്കലുകൾ നേരിടുന്ന ഒരുപാട് പേരുണ്ട്, അതുകൊണ്ടാണെന്റെ ഫോട്ടോഷൂട്ട്: ഫറ ഷിബ്‌ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ഫറ ഷിബ്‌ല. ഈ അടുത്ത് പുറത്തിറങ്ങിയ കേരള ക്രൈം ഫയൽസ് സീസൺ 2ലും ഡോക്ടറുടെ കഥാപാത്രം ചെയ്തിരുന്നു. ചെറുപ്പം മുതൽ ശരീരപ്രകൃതിയുടെ പേരിൽ cകളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അവർ തന്നെ പറയുന്നു.സസസസസസസസസസസസസസസസ

ഫറ അതിനെതിരെ ശക്തമായി പ്രതികരിക്കുന്ന ആളുകൂടിയാണ്. ബോഡി ഷെയ്മിങ്ങിനെതിരെ അവർ ഫോട്ടോ ഷൂട്ട് സംഘടിപ്പിക്കുകയും ചെയതിരുന്നു. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി.

ഫറ സംഘടിപ്പിച്ച ഫോട്ടോ ഷൂട്ടിൽ നിന്നും…

‘ചെറുപ്പംതൊട്ടേ ഒരു മിഡിൽ സൈസ് ആയിട്ടുള്ള ഒരാളായിരുന്നു ഞാൻ. അയാം ഓൾവെയ്‌സ് കേർവി. അതുകൊണ്ട് ആരോഗ്യപശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ബോഡി പോസിറ്റിവിറ്റിയെപ്പറ്റിയോ ബോഡി ഷെയ്മിങ്ങിനെപ്പറ്റിയോ ഇന്നുള്ള ഒരു അവബോധം അന്നൊന്നുമില്ല.

അതിനാൽ പലയിടത്തും ശരീരാകൃതിയുടെ പേരിൽ കളിയാക്കപ്പെട്ടിട്ടുണ്ട്. അന്നുതൊട്ടേ അത്തരം ചോദ്യങ്ങളെ അഭിമുഖീകരിച്ചാണ് വളർന്നത്. പക്ഷേ, അതിനെ എങ്ങനെ ഡീൽ ചെയ്യണമെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. ആരും പറഞ്ഞുതരാനുണ്ടായിരുന്നില്ല,’ ഫറ പറയുന്നു.

അന്ന് സോഷ്യൽ മീഡിയയിൽ ഇത്തരം വിപ്ലവങ്ങളൊന്നും നടക്കുന്നില്ലെന്നും സിനിമയിലെത്തിയശേഷം ആൾക്കാർ ശ്രദ്ധിച്ചുതുടങ്ങിയപ്പോഴാണ് അതിനെതിരെ പ്രതികരിക്കണമെന്ന് തോന്നിയതെന്നും ഫറ പറയുന്നു.

അതിന് കാരണം ഇപ്പോഴും കളിയാക്കലുകൾ നേരിടുന്ന ഒരുപാട് പേരുണ്ടെന്ന് മനസിലായതുകൊണ്ടാണെന്നും അവരോടൊപ്പം നിൽക്കാനുള്ള തന്റെ നിലപാട് ആണ് ആ ഫോട്ടോ ഷൂട്ടെന്നും അവർ പറഞ്ഞു.

മറ്റൊരാളുടെ ബോഡിയെക്കുറിച്ച് ലളിതമായി പറയുന്ന ഒരു കമന്റ് പോലും പ്രശ്‌നമാണെന്നും ബോഡി ഷെയ്മിങ് ഒരിക്കലും ഒരു കോമഡിയല്ലെന്നും നടി പറഞ്ഞു.

അതൊരു കുറ്റകൃത്യമാണെന്നും ഫറ വ്യക്തമാക്കി. ഇപ്പോഴുള്ള കുട്ടികൾ പലരും അതിനെതിരെ പ്രതികരിക്കുന്നുണ്ടെന്നും അത് വലിയൊരു മാറ്റമാണെന്നും അതിൽ സന്തോഷമുണ്ടെന്നും നടി പറഞ്ഞു.

Content Highlight: Farah Shibla responds strongly to body shaming with photoshoot

We use cookies to give you the best possible experience. Learn more