| Tuesday, 29th January 2019, 10:44 pm

ദേശീയഗാനത്തിന്റെ സമയത്ത് കൂവി വിളിച്ചു, തോല്‍ക്കുമ്പോള്‍ ഷൂ എറിഞ്ഞു; ഖത്തര്‍ ടീമിന് നേരെ യു.എ.ഇ ആരാധകരുടെ അതിക്രമം

സ്പോര്‍ട്സ് ഡെസ്‌ക്

അബൂദാബി: ഏഷ്യാകപ്പ് സെമി ഫൈനലില്‍ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തെ മുള്‍മുനയിലാക്കി യു.എ.ഇ ആരാധകര്‍. കളി തുടങ്ങുന്നതിന് മുമ്പ് ഖത്തര്‍ ദേശീയ ഗാനം ചൊല്ലുന്നതിനിടെ കൂവി വിളിച്ച ആതിഥേയര്‍ ഖത്തര്‍ ഗോളടിച്ചപ്പോള്‍ ആഹ്ലാദപ്രകടനം നടത്തിയ ടീമംഗങ്ങള്‍ക്കെതിരെ ഷൂ ഏറ് നടത്തുകയും ചെയ്തു.

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ വെള്ളക്കുപ്പിയടക്കം ഗ്രൗണ്ടിലേക്ക് എറിഞ്ഞു കൊണ്ടിരുന്ന യു.എ.ഇ ആരാധകര്‍ ഖത്തര്‍ രണ്ടാം ഗോളടിച്ചതിന് പിന്നാലെ ഏറ് ശക്തമാക്കിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അല്‍മോഇസ് അലി ഗോള്‍ നേടിയപ്പോള്‍ ആഘോഷിച്ച ഖത്തര്‍ താരങ്ങള്‍ക്കെതിരെ ഷൂ എറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ആരാധകരെ അനുനയിപ്പിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഏറ് തുടരുന്നതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

സ്റ്റേഡിയത്തിലെത്തുന്ന ആരാധകരോട് മാന്യമായി പെരുമാറണമെന്ന് അബൂദാബി പൊലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more