| Monday, 29th December 2025, 1:44 pm

ഇതാരാ കോളേജ് പയ്യനോ; ഞങ്ങളെ ഒതുക്കാനുള്ള പരിപാടിയാണല്ലേ എന്ന് നസ്‌ലെന്‍, ബേസിലിന്റെ പുതിയ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

ഐറിന്‍ മരിയ ആന്റണി

ബേസില്‍ ജോസഫ് എന്റര്‍ടെയ്മെന്റസിന്റെ ബാനറില്‍ ബേസില്‍ ജോസഫും ഡോക്ടര്‍ അനന്തു എന്റര്‍ടെയ്മെന്റസിന്റെ ബാനറില്‍ അനന്തു എസും നിര്‍മിക്കുന്ന ‘അതിരടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെയാണ് പുറത്ത് വന്നത്. അരുണ്‍ അനിരുദ്ധിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സാം കുട്ടി എന്ന കഥാപാത്രമായാണ് ബേസില്‍ എത്തുന്നത്.

ഇപ്പോള്‍ ബേസില്‍ പങ്കുവെച്ച പുതിയ പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ‘മീറ്റ് സാം ബോയ്. റോള്‍ നമ്പര്‍ 31, ബിടെക് ഫസ്റ്റ് ഇയര്‍’ എന്ന അടി കുറിപ്പോടെയാണ് ബേസില്‍ അതിരടിയിലെ തന്റെ പുതിയ ലുക്ക് പങ്കുവെച്ചത്. പോസ്റ്റിന് പിന്നാലെ ടൊവിനോയും നസ്‌ലെനും നിഖില വിമലും കമന്റുമായെത്തിയിട്ടുണ്ട്.

‘ഞങ്ങളെ ഒതുക്കാനുള്ള പരിപാടി ആണല്ലേ, ചതി ആയി പോയി’ എന്നാണ് ചിത്രത്തിന് താഴെ നസ്‌ലെന്‍ കുറിച്ചത്. പിന്നാലെ ടൊവിനോ തോമസ് ‘ നീയാണ് അവന്റെ പ്രധാന ലക്ഷ്യം ഇവനെ ഇനിയും വളരാന്‍ അനുവദിച്ചു കൂടാ എന്നാണ് രസകരമായി റിപ്ലെ നല്‍കിയിരിക്കുന്നത്.

‘ചെറുപ്പക്കാരന് തന്നെ’ എന്ന കമന്റാുമായാണ് നിഖില വിമല്‍ എത്തിയത്. പോസ്റ്റിന് താഴെ കല്യാണി പ്രിയദര്‍ശന്‍, ആന്റണി വര്‍ഗീസ് പെപ്പെ, നൈല ഉഷ തടങ്ങിയവരും കമന്റ് ഇട്ടിട്ടുണ്ട്.

ഓണം റിലീസായി തിയേറ്ററുകളിലെത്തുന്ന അതിരടി ഒരു പക്കാ മാസ് എന്റര്‍ടെയ്‌നറയാണ് ഒരുങ്ങുന്നത്. ചിത്രത്തില്‍ ബേസിലിന് പുറമെ ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

മിന്നല്‍ മുരളിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ അരുണിന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് അതിരടി. ചിത്രത്തിന്റേതായി വന്ന ടൈറ്റില്‍ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒരു കലക്കന്‍ മാസ് ആക്ഷന്‍ എന്റര്‍ടെയ്നറായി അതിരടി ഒരുങ്ങുമെന്നാണ് ടീസര്‍ സൂചന നല്‍കുന്നത്.

വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ചമന്‍ ചാക്കോയാണ്. സാമുവല്‍ ഹെന്റിയാണ് ഛായാഗ്രഹണം.

Content Highlight:  Fans take over Basil Joseph’s post in Athiradi 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more