മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രേക്ഷകര്‍ക്ക് പ്രതീക്ഷയുള്ള ചിത്രമാണ് റോജിന്‍ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ പ്രധാനവേഷത്തിലെത്തിയ കത്തനാര്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടതോടെ പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിപ്പിക്കാന്‍ കത്തനാറിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നു. ജയസൂര്യക്ക് പുറമെ അനുഷ്‌ക ശര്‍മ, പ്രഭുദേവ, സാന്‍ഡി മാസ്റ്റര്‍, വിനീത്, നിതീഷ് ഭരദ്വാജ്, സനൂപ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
സലാര്‍ . Photo: The Indian Express
മലയാളത്തില്‍ പൃഥ്വിരാജടക്കം പ്രമുഖ താരങ്ങളാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. എന്നാല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് തെലുങ്ക് സൂപ്പര്‍താരവും പാന്‍ ഇന്ത്യന്‍ ലെവലില്‍ വലിയ ആരാധകവൃന്ദവുമുള്ള പ്രഭാസ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി പുറത്തുവിട്ടതാണ്. ഇന്നലെ ഉച്ചയോടെ യൂട്യൂബില്‍ ട്രെയ്‌ലര്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രഭാസിന്റെ ഫേസ്ബുക്ക് പേജിലും ചിത്രവുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് പ്രത്യക്ഷപ്പെട്ടത്. വലിയ റീച്ചും പ്രഭാസിന്റെ പേജിലൂടെ കത്തനാറിന് ലഭിച്ചിരുന്നു.
ഇതോടെ ഇന്ത്യയില്‍ ഏറ്റവുമധികം താരമൂല്ല്യമുള്ള താരത്തിനെ കൊണ്ട് കത്തനാറിന്റെ ട്രെയ്‌ലര്‍ പങ്കുവെപ്പിച്ചതാരാണെന്ന് അറിയാനുള്ള അന്വേഷണത്തിലാണ് മലയാളത്തിലെ പല സിനിമാ ആരാധകരും. ഏറെ നേരത്തേ ചര്‍ച്ചകള്‍ക്ക് ശേഷം ഏവരും എത്തിച്ചേര്‍ന്ന പേര് തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌കയുടെതും മലയാളികളുടെ പ്രിയപ്പെട്ട നടന്‍ പൃഥ്വിരാജിന്റെതുമാണ്.
പ്രഭാസിന്റെ കരിയറിനെ തന്നെ മാറ്റിമറിച്ച രാജമൗലി ചിത്രം ബാഹുബലിയിലെ പ്രധാന നായികയായ ദേവസേനയായി വേഷമിട്ടത് അനുഷ്‌കയായിരുന്നു. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമായ ചിത്രത്തിലെ പരിചയം കൊണ്ടായിരിക്കണം തന്റെ പ്രിയസഹതാരത്തിന്റെ ഒരിടവേളക്ക് ശേഷമുള്ള സിനിമയുടെ ട്രെയ്‌ലര്‍ പ്രഭാസ് ഷെയര്‍ ചെയ്തതെന്നാണ് പലരുടെയും അഭിപ്രായം. ഏറ്റവും കൂടുതല്‍ ആളുകള്‍ ക്രെഡിറ്റ് നല്‍കുന്നതും അനുഷ്‌കയ്ക്കാണ്.
അനുഷ്‌കയും പ്രഭാസും. Photo: TOI
എന്നാല്‍ ചെറിയ ഒരുകൂട്ടം ആളുകള്‍ പൃഥ്വിരാജാണെന്നും അഭിപ്രായമുന്നയിക്കുന്നുണ്ട്. മലയാള സിനിമയിലെ ഉറ്റസുഹൃത്തുക്കളാണ് ജയസൂര്യയും പൃഥ്വിരാജും. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാര്‍ പാര്‍ട്ട് വണ്ണില്‍ പ്രഭാസിന്റെ ഉറ്റസുഹൃത്തായി പ്രധാനവേഷം കൈകാര്യം ചെയ്തത് പൃഥ്വിയായിരുന്നു. ഇരുവരുടെയും സിനിമക്ക് പുറത്തുള്ള കണക്ഷനും ഇതിനോടകം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ജയസൂര്യയുടെ വര്‍ഷങ്ങള്‍ ചെലവഴിച്ചുള്ള അധ്വാനത്തിന് പൃഥ്വി ഒപ്പം നില്‍ക്കുകയാണെന്നാണ് പലരുടെയും വിലയിരുത്തല്‍.
Content Highlight: Fans investigates about the connection behind Prabhas sharing Kathanar Movie trailer