നവാഗതനായ അരുണ്‍ അനിരുദ്ധന്റ സംവിധാനത്തില്‍ ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, ടൊവിനോ തോമസ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് അതിരടി. പക്കാ മാസ് ആക്ഷന്‍ ചിത്രമായിറങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇന്നലെ ചിത്രത്തിലെ ടൊവിനോ തോമസിന്റ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ടൊവിനോയുടെ കഥാപാത്രത്തിന്റെ പുതിയ ഫോട്ടോ പുറത്ത് വിട്ടിരിക്കുകയാണ് നടനും ചിത്രത്തിന്റെ നിര്‍മാതാവുമായ ബേസില്‍ ജോസഫ്.
ശ്രീക്കുട്ടന്‍ വെള്ളായാണി നടുവിളാകത്ത് പുത്തന്‍വീട്, വിവേകാനന്ദ നഗര്‍ എന്ന അടികുറിപ്പോടെ പങ്കുവെച്ച് പോസ്റ്റ് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. അവരുടെ യൂണിവേഴ്‌സ് അവരുടെ സന്തോഷം നമ്മള്‍ ഇത് കണ്ടാമതി, സൂപ്പര്‍, രാമനാഥന് ഇതും വശമുണ്ടോ എന്നിങ്ങനെയുള്ള രസകരമായ കമന്റുകള്‍ പോസ്റ്റിന് താഴെ നിറയുന്നുണ്ട്.
മുമ്പ് ബേസിലിന്റേതായി വന്ന ക്യാരക്ടര്‍ പോസ്റ്ററും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയില്‍ സാം ബോയ് എന്ന കഥാപാത്രമായാണ് ബേസില്‍ എത്തുന്നത്.
ബേസില്‍ ജോസഫ് എന്റര്‍ടെയ്‌മെന്റസിന്റെ ബാനറില്‍ ബേസില്‍ ജോസഫും ഡോക്ടര്‍ അനന്തു എന്റര്‍ടെയ്ന്‍മെന്റസിന്റെ ബാനറില്‍ അനന്തു എസും നിര്‍മിക്കുന്ന അതിരടി മെയ് 14ന് തിയേറ്ററുകളിലെത്തും. ഓണം റിലീസായി തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് പിന്നീട് നേരത്തെയാക്കുകയായിരുന്നു.
മിന്നല്‍ മുരളിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ അരുണിന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്. 2026ല്‍ പ്രതീക്ഷയുള്ള ചിത്രങ്ങളുടെ പട്ടികയില്‍ മുന്‍ പന്തിയിലുള്ള പ്രേക്ഷകര്‍ കാണുന്ന ചിത്രം കൂടിയാണ് അതിരടി.
Content Highlight: Fans celebrate Tovino’s look from the movie Athiradi