| Saturday, 3rd August 2013, 2:58 pm

ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്‌സിന്റെ ഒരു മത്സരം കാണാന്‍ 1500 രൂപ ഫീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്‌സ് കാണണമെങ്കില്‍ 1500 രൂപ ഫീസ് അടക്കണമെന്ന് ജെപീ സ്‌പോര്‍ട്‌സ് ഇന്റര്‍നാഷണല്‍. []

ഫോര്‍മുല വണ്‍ മത്സരത്തിന്റെ മൂന്നാമത്തെ എഡിഷന്‍ ഒക്ടോബര്‍ 25 മുതല്‍ 27 വരെയാണ് നടക്കുന്നത്. ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന മത്സരത്തില്‍ ഒരു ദിവസത്തെ മാത്രം ഫീസാണ് 1500 രൂപ.

വെള്ളിയാഴ്ച ഫ്രീ പ്രാക്ടീസും ശനിയാഴ്ച ക്വാളിഫൈയിങ് മത്സരവുമാണ് നടക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരം തത്സമയം കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

3 ദിവസത്തേയും മത്സരം കാണണമെങ്കില്‍ 2000 രൂപ ഫീസ് അടക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് 1000 രൂപ മതി.

അവസാന ദിവസത്തെ മത്സരം കാണാനുള്ള ഉയര്‍ന്ന ടിക്കറ്റ് നിരക്ക് 12000 രൂപയാണ്.

Latest Stories

We use cookies to give you the best possible experience. Learn more