| Saturday, 8th January 2022, 2:14 pm

നീണ്ട ഇടവേളയ്ക്ക് ശേഷം ചില കളികള്‍ കാണിക്കാന്‍ ജിംഖാന്‍ ഇന്നിറങ്ങുമോ ?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എസ്.എല്ലില്‍ ഒഡീഷയ്‌ക്കെതിരെ എ.ടി.കെ മോഹന്‍ ബഗാന്‍ ഇന്നിറങ്ങുമ്പോള്‍ മലയാളികളടക്കമുള്ള ആരാധകരുടെ കണ്ണുകള്‍ മോഹന്‍ ബഗാന്റെ പെനാല്‍ട്ടി ബോക്‌സിനടുത്തേക്കായിരിക്കും.

പ്രതിരോധനിരയിലെ വിശ്വസ്തനായ സന്ദേശ് ജിംഖാന്‍ ഇന്ന് കളത്തിലിറുമോ എന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്. സിബെനെക്കില്‍ നിന്നും തിരിച്ചെത്തിയ താരം ആദ്യമായി ഈ സീസണില്‍ കളിക്കുമോ എന്നാണ് ആരാധകരുടെ സംശയം.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജിംഖാന്‍ ഐ.എസ്.എല്ലിലേക്ക് മടങ്ങിയെത്തുന്നത്. ക്രോയേഷ്യന്‍ ക്ലബ്ബായ സിബെനിക്കില്‍ നിന്നുമാണ് കരാര്‍ അടിസ്ഥാനത്തില്‍ ജിംഖാന്‍ തന്റെ പഴയ തട്ടകത്തിലേക്കെത്തിയിരിക്കുന്നത്. ഈ സീസണ്‍ മുഴുവന്‍ ഇനി താരം ടീമിനൊപ്പമുണ്ടാകും.

കഴിഞ്ഞ ദിവസമാണ് താരം മോഹന്‍ ബഗാനിലേക്ക് തിരിച്ചെത്തിയത്.

2021 ഓഗസ്റ്റില്‍ ക്രൊയേഷ്യന്‍ ക്ലബായ എച്ച്.എന്‍.കെ സിബെനിക്കുമായി താരം കരാറിലെത്തിയിരുന്നു. എന്നാല്‍ ജിംഖാന് ഇതുവരെ ടീമിനായി കളിക്കാന്‍ സാധിച്ചിരുന്നില്ല.

ഫിറ്റ്നസ് പ്രശ്നങ്ങളും പരിക്കുമാണ് താരത്തെ വലയ്ക്കുന്നത്. ഇതിന് പിന്നാലെയാണ് താരം ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രൊയേഷ്യയില്‍ എത്തിയത് മുതല്‍ അനുഭവിക്കുന്ന കാഫ് ഇഞ്ച്വറിയുടെ ചികിത്സക്കായി ജിംഖാന്‍ കഴിഞ്ഞ മാസം ഇന്ത്യയില്‍ എത്തിയിരുന്നു. ചികിത്സ കഴിഞ്ഞു പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുത്ത ജിംഖാന്‍ ഐ.എസ്.എല്ലിലൂടെ കളത്തിലേക്ക് തിരികെയെത്തും.

മോഹന്‍ ബഗാന് ജിംഖാന്റെ മടങ്ങി വരവ് വലിയ കരുത്താകുമെന്നുറപ്പാണ്. എ.ടി.കെയ്ക്ക് ആയി 22 മത്സരങ്ങള്‍ ജിങ്കന്‍ കളിച്ചപ്പോള്‍ ആകെ 16 ഗോളുകളെ മോഹന്‍ ബഗാന്‍ വഴങ്ങിയിരുന്നുള്ളൂ.

2020 ല്‍ ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് റെക്കോര്‍ഡ് തുകക്ക് എ.ടി.കെ മോഹന്‍ ബഗാനിലെത്തിയ താരം കഴിഞ്ഞ വര്‍ഷമാണ് സിബെനിക്കിലേക്ക് തട്ടകം മാറ്റിയത്.

Sandesh Jhingan Atk Mohun Bagan – Latest News Information updated on August 18, 2021 | Articles & Updates on Sandesh Jhingan Atk Mohun Bagan | Photos & Videos | LatestLY

ഒരു വര്‍ഷത്തേക്കാണ് സിബെനിക്ക് ജിംഖാനുമായി കരാറിലെത്തിയിരിക്കുന്നത്. ആവശ്യമെങ്കില്‍ ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടാനും സാധിക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Fans asks will Sandesh Jinghan play today for  ATK Mohan Bagan against Odisha FC

We use cookies to give you the best possible experience. Learn more