| Saturday, 31st October 2026, 5:48 pm

നന്‍പന്‍ കനിഞ്ഞാല്‍ നന്നാകും, ഡി.എം.കെ ഗവണ്മെന്റ് നിര്‍ത്തലാക്കിയ ഏര്‍ലി മോര്‍ണിങ് ഷോ സീനിനായി വീണ്ടും ആരംഭിക്കുമോ എന്നറിയാന്‍ ആരാധകര്‍

അമര്‍നാഥ് എം.

വിജയ് അരങ്ങൊഴിയുകയും അജിത് റേസിങ്ങില്‍ മാത്രം ശ്രദ്ധ നല്‍കുകയും ചെയ്തതോടെ തമിഴ് ഇന്‍ഡസ്ട്രിയില്‍ വലിയ ശൂന്യതയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ സ്ഥാനത്തേക്കെത്താന്‍ പല നടന്മാരും ശ്രമിക്കുന്നുണ്ടെങ്കിലും ഏറ്റവും മുന്‍തൂക്കം സൂര്യക്കാണ്. 13 വര്‍ഷത്തെ ഹിറ്റില്ലായ്മക്ക് അവസാനം കുറിച്ചുകൊണ്ട് ബാക്ക് ടു ബാക്ക് ബ്ലോക്ക്ബസ്റ്ററുമായി താരം ഇക്കൊല്ലം തിരിച്ചുവന്നു.

ഹാട്രിക് ഹിറ്റ് സ്വന്തമാക്കാന്‍ സൂര്യയുടെ മുന്നിലുള്ള ഏറ്റവും വലിയ ചാന്‍സാണ് ജിത്തു മാധവനൊപ്പമുള്ള സീന്‍. അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും പ്രതീക്ഷ നല്‍കുന്നവയായിരുന്നു. ദീപാവലിക്ക് തിയേറ്ററുകളിലെത്തുന്ന ചിത്രം റെക്കോഡ് റിലീസാണ് ലക്ഷ്യമിടുന്നത്.

ചിത്രത്തിന് തമിഴ്‌നാട്ടില്‍ ഏര്‍ലി മോര്‍ണിങ് ഷോ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് വരെ എല്ലാ സിനിമകള്‍ക്കും അതിരാവിലെ ഷോ വെച്ചിരുന്ന തമിഴ്‌നാട്ടില്‍ ഡി.എം.കെ ഗവണ്മെന്റ് ഇടപെട്ടാണ് ഇത് നിര്‍ത്തലാക്കിയത്. സീനിന്റെ കാര്യത്തില്‍ ഇതിന് മാറ്റം വരുമോ എന്നാണ് പലരുടെയും ചിന്ത.

സൂര്യയുടെ അടുത്ത സുഹൃത്തായ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ‘നന്‍പന്‍’ കനിയുകയാണെങ്കില്‍ സീനിന് റെക്കോഡ് ഓപ്പണിങ് സ്വന്തമാക്കാനാകുമെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. ഡി.എം.കെ ഗവണ്മെന്റ് നിര്‍ത്തലാക്കിയത് ടി.വി.കെ ഗവണ്മെന്റ് പുനരാരംഭിച്ചാല്‍ ഇന്‍ഡസ്ട്രിക്ക് ഗുണം ചെയ്യുമെന്നും കമന്റുകളുണ്ട്.

2023ല്‍ വാരിസ്, തുനിവ് എന്നീ ചിത്രങ്ങള്‍ക്കാണ് അവസാനമായി ഏര്‍ലി മോര്‍ണിങ് ഷോ നടന്നത്. എന്നാല്‍ ആരാധകരുടെ തള്ളിക്കയറ്റവും വാഗ്‌വാദവും അതിര് കടന്നതുമെല്ലാം ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ അതിരാവിലെയുള്ള ഷോ നിര്‍ത്തലാക്കിയത്. എന്നിരുന്നാലും ഇതിന് ശേഷം വിജയ് ചിത്രം ലിയോയും രജിനിയുടെ ജയിലറും കോടതി ഉത്തരവ് വാങ്ങി അതിരാവിലെ ഷോ നടത്തിയിരുന്നു.

തുടര്‍ച്ചയായി രണ്ട് 200 കോടി ചിത്രങ്ങള്‍ നേടിയിരിക്കുകയാണ് സൂര്യ. വിജയ്ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കിയ സൂര്യക്ക് മുന്നില്‍ ഹാട്രിക് 200 കോടി എന്ന നേട്ടം കാത്തിരിക്കുന്നുണ്ട്. ആവേശം എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ ആറിന് തിയേറ്ററുകളിലെത്തും.

Content Highlight: Fans anticipating early morning shows for Scene movie will allowed by C M Vijay

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more