| Wednesday, 8th August 2018, 1:11 pm

'ഞാന്‍ വിശ്രമത്തിനു വിശ്രമം നല്‍കാറാണ് പതിവ്': കരുണാനിധിയുടെ പ്രശസ്തമായ ചില വാക്കുകളിലൂടെ..

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കരുണാനിധിയെന്ന രാഷ്ട്രീയ നേതാവിനെ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ വാക്ചാതുര്യത്തിന് ഏറെ പങ്കുണ്ട്. വാള്‍മുനയുടെ മൂര്‍ച്ചയുള്ള വാക്കുകളായിരുന്നു കരുണാനിധിയുടേത്. കരുണാനിധിയുടെ ചില പ്രശസ്ത വാക്കുകള്‍ ഇതാ..

1) എന്റെ വിശ്രമകാലം ആരംഭിക്കുന്നത് എന്നാണെന്ന് എനിക്ക് അറിയില്ല.

2) അനുഭവം ഒരു വിദ്യാലയമാണ്. ധിക്കാരികള്‍ക്ക് അതില്‍ നിന്നും ഒന്നും നേടാന്‍ കഴിയില്ല.

3) ഏകാന്തതയെപ്പോലെ ക്രൂരമായ ഒന്നും തന്നെയില്ല; അത്ര നല്ല ഒരു സുഹൃത്തുമില്ല.

Also Read:കരുണാനിധിക്ക് മറീനാബീച്ചില്‍ അന്ത്യവിശ്രമത്തിന് അനുമതി

4) എങ്ങനെ ചിരിക്കണമെന്നറിയാവുന്ന മനുഷ്യനേ മാനവ മൂല്യങ്ങളെ മനസ്സിലാക്കാനാവൂ

5) കൂടെ നിന്ന് ചതിക്കുന്ന സുഹൃത്തുക്കളെക്കാള്‍ നല്ലത് പരസ്യമായി എതിര്‍ക്കുന്ന എതിരാളികളാണ്.

6) പുസ്തകവായന നിങ്ങള്‍ക്ക് ലോകത്തെക്കുറിച്ചുള്ള അറിവ് നല്‍കും, എന്നാല്‍ ലോകത്തെത്തന്നെ പുസ്തകമായി വായിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ നേടുക അനുഭവങ്ങളാണ്.

7) തേനീച്ചക്കൂടുകളും പിശുക്കന്റെ അറയും ഒരുപോലെയാണ്. രണ്ടും നിറയ്ക്കാന്‍ അദ്ധ്വാനിക്കുന്നവര്‍ക്ക് ഉപകരിക്കുകയില്ല.

8) അനിയന്ത്രിതമായ ചങ്ങാത്തം ദുരന്തത്തില്‍ അവസാനിക്കും.

Also Read:“ദ്രാവിഡ മണ്ണില്‍ ചാണകസംഘികളെ കാലുകുത്തിച്ചില്ല; അതാണ് അദ്ദേഹം ചെയ്ത ഏറ്റവും നല്ലകാര്യം: കരുണാനിധിയെ അവഹേളിച്ച ടി.ജി മോഹന്‍ദാസിന് സോഷ്യല്‍മീഡിയയുടെ ചുട്ടമറുപടി

9) ഞാന്‍ വിശ്രമത്തിനു വിശ്രമം നല്‍കാറാണ് പതിവ്. സജീവ രാഷ്ട്രീയത്തില്‍ നിന്നും ഒരിക്കലും വിരമിക്കില്ലെന്നാണെന്റെ പ്രതീക്ഷ.

10) താല്‍ക്കുന്നത് നമ്മളാണെങ്കിലും, ജയിക്കുന്നത് തമിഴായിരിക്കണം.

11) പ്രകൃതി എന്നോട് എന്തെങ്കിലും ചെയ്താല്‍ മാത്രമേ സ്റ്റാലിന് മുഖ്യമന്ത്രിയാകാന്‍ സാധിക്കൂ.

We use cookies to give you the best possible experience. Learn more