| Saturday, 15th August 2020, 9:41 am

രാജ്യത്തെ മികച്ച 50 എം.എല്‍.എമാരില്‍ വി.ടി ബല്‍റാമും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്യത്തെ മികച്ച 50 എം.എല്‍.എമാരുടെ പട്ടികയില്‍ ഇടംപിടിച്ച് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. മികച്ച എം.എല്‍.എമാരെ കണ്ടെത്താന്‍ ഫെയിം ഇന്ത്യാ ഏഷ്യാപോസ്റ്റ് നടത്തിയ സര്‍വ്വേയിലൂടെയാണ് വി.ടി ബല്‍റാമിനെ തെരഞ്ഞെടുത്തത്.

ജനപ്രീതി, പ്രവര്‍ത്തന ശൈലി, പ്രതിബദ്ധത, പൊതു ഇടപഴകല്‍, പൊതുതാല്‍പ്പര്യം, പ്രതിച്ഛായ, അവതരിപ്പിച്ച ബില്ലുകള്‍, ചര്‍ച്ച, നിയമസഭയിലെ സാന്നിധ്യം, എം.എല്‍.എ ഫണ്ട് വിനിയോഗിക്കല്‍ തുടങ്ങിയവ പരിഗണിച്ചാണ് മികച്ച എം.എല്‍.എമാരെ വിവിധ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കുക. ബാസിഗര്‍ വിഭാഗത്തിലാണ് ബല്‍റാമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

3958 എം.എല്‍.എമാരെയാണ് സര്‍വ്വേയ്ക്ക് പരിഗണിച്ചത്. അവതരിപ്പിച്ച നിര്‍ദ്ദേശങ്ങള്‍, സംവാദങ്ങളിലെ പങ്കാളിത്തം, പൊതു താല്‍പ്പര്യം, സോഷ്യല്‍ മീഡിയ, പൊതുജനാഭിപ്രായം, മാധ്യമ റിപ്പോര്‍ട്ടുകള്‍ , നിയോജകമണ്ഡലത്തിലേക്കുള്ള സംഭാവനകള്‍ തുടങ്ങിയവ വിശകലനം ചെയ്ത് 150 എം.എല്‍.എമാരെയാ് അന്തിമ ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തിരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more