| Tuesday, 4th September 2018, 5:01 pm

മോഹന്‍ലാല്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കില്ല: വാര്‍ത്ത തെറ്റെന്ന് താരത്തിനോട് അടുത്ത വൃത്തങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: മോഹന്‍ലാല്‍ ബി.ജെ.പി ടിക്കറ്റില്‍ ലോക്‌സഭയിലേയ്ക്ക് മത്സരിക്കുമെന്ന വാര്‍ത്ത തെറ്റെന്ന് താരത്തിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. മോഹന്‍ലാല്‍ ബി.ജെ.പി ടിക്കറ്റില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ആര്‍.എസ്.എസ് നേതാവിനെ ഉദ്ധരിച്ച് ഡെക്കാണ്‍ ഹെറാള്‍ഡാണ് വാര്‍ത്ത നല്‍കിയിരുന്നത്.

ഈ വാര്‍ത്ത തീര്‍ത്തും തെറ്റാണെന്നാണ് മോഹന്‍ലാലിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്. “മോഹന്‍ലാലിനെ ഒപ്പം ചേര്‍ക്കുന്നതിന് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ഇതിനെക്കുറിച്ച് ധാരണയില്ല.” എന്നാണ് ഡെക്കാണ്‍ ഹെറാള്‍ഡി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


Read:   ‘നിങ്ങളെ ജീവനോടെ കത്തിച്ചേനേ,പക്ഷേ ഇതൊരു ജനാധിപത്യ രാജ്യമായിപ്പോയി’; മോദിക്ക് മറുപടിയുമായി മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ


താരം ബി.ജെ.പിയില്‍ ചേരുമെന്ന് നേരത്തെ തന്നെ പ്രചരണമുണ്ടായിരുന്നു. അതേസമയം, മോഹന്‍ലാല്‍ ഇന്നലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ഇതിനു പിന്നാലെയാണ് ലാലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്ത പുറത്തുവരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more