ന്യൂദല്‍ഹി: കേരളത്തില്‍ നിന്നും പിടിച്ചെടുത്ത കള്ളനോട്ടുകളില്‍ അധികവും 500 രൂപയുടേത്. കഴിഞ്ഞ മൂന്നരവര്‍ഷത്തിനിടെ കേരളത്തില്‍ നിന്നും കണ്ടെത്തിയത് ഇരുപത്തി ആറായിരത്തോളം 500 രൂപ നോട്ടുകളാണെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. []
രണ്ട് കോടി 37 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ സംസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തതായും കണക്കില്‍ പറയുന്നു. 2009 മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെ പിടിച്ചത് 500 രൂപയുടെ നോട്ടുകളാണ്. 25,979 കള്ളനോട്ടുകളാണ് 500ന്റേതായി കണ്ടെത്തിയത്.
500 രൂപയുടേതിന് പുറമേ നൂറിന്റെയും പത്തിന്റെയും ആയിരത്തിന്റെയും കള്ളനോട്ടുകള്‍ കേരളത്തിലുണ്ട്. 100ന്റെ 5,781 കള്ളനോട്ടുകളും 50ന്റെ 4211 കള്ളനോട്ടുകളുമാണ് കണ്ടെത്തിയത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ പതിനൊന്നര ലക്ഷം കള്ളനോട്ടുകള്‍ പിടിച്ചെടുത്തു.
180 കേസുകളാണ് കള്ളനോട്ടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. രാജ്യത്താകെ 87 കോടി രൂപയുടെ വ്യാജനോട്ടുകളാണ് കണ്ടെത്തിയത്.