| Tuesday, 23rd August 2016, 7:22 pm

മലബാര്‍ ഗോള്‍ഡ് ജ്വല്ലറിക്കെതിരെ വ്യാജപ്രചാരണം നടത്തിയ മലയാളി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


ദുബൈ: മലബാര്‍ ഗോള്‍ഡ്  ഉടമകള്‍ പാകിസ്ഥാന്‍ സ്വാതന്ത്ര്യ ദിനം കേക്ക് മുറിച്ചു ആഘോഷിച്ചു എന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയ കേസില്‍ മലയാളി അറസ്റ്റില്‍. ജ്വല്ലറിയിലെ മുന്‍ ജീവനക്കാരനും തൃശൂര്‍ സ്വദേശിയുമായ ബിനീഷ് പൊനാങ്കല്‍ (35) ആണ് പിടിയിലായത്.

മറ്റൊരു സ്ഥാപനത്തിന്റെ ചിത്രം ഉപയോഗിച്ച് ഇയാള്‍ വ്യാജപ്രചരണം നടത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.  ഫെയ്‌സ്ബുക്കിലൂടെ ദുബായില്‍ ഇത് ആദ്യം ഷെയര്‍ ചെയ്തത് ബിനീഷ് ആണെന്ന് ദുബായ് പോലീസിന്റെ സൈബര്‍ വിങാണ് കണ്ടെത്തിയത്.

മലബാര്‍ ഗോള്‍ഡ് ഉടമകളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more