| Friday, 2nd May 2014, 11:57 am

സിംഗപ്പൂരില്‍ നേഴ്‌സിങ് ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] കോഴിക്കോട്: നേഴ്‌സിങ് ജോലി വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുന്ന സംഘം കേരളത്തില്‍ വ്യപകമാകുന്നു.

സിംഗപ്പൂരിലുള്ള എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ ആശുപത്രിയില്‍ നേഴ്‌സിങ് ജോലി നല്‍കാമെന്ന വ്യാജേനെയാണ് സംഘം തട്ടിപ്പു നടത്തുന്നത്. നിയമനം ലഭിച്ചെന്ന വ്യാജ ഓഫര്‍ ലെറ്ററും വിമാന ടിക്കറ്റും അയച്ചു നല്‍കിയാണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളുടെ വിശ്വാസ്യത നേടുന്നത്.

ടിക്കറ്റിന്റെയും വിസയുടെയും പ്രോസസിങ് ഫീസായി 40,000 രൂപ ഇന്‍സ്റ്റന്റ് മണി ഓര്‍ഡറായി അയക്കാനാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുക. ആവശ്യപ്പെട്ട പ്രകാരം പണം അയച്ചാല്‍ പിന്നെ ഇവരുടെ വിവരമുണ്ടാകില്ല.

സമീപകാലത്ത് കേരളത്തില്‍ ഐ.എം.ഒ വഴി കൈമാറുന്ന തുകയിലുള്ള വര്‍ദ്ധനവിനുള്ള കാരണവും ഇത്തരം തട്ടിപ്പു സംഘങ്ങളാണെന്ന സംശയവും ഉയരുന്നുണ്ട്.

എന്നാല്‍ സിംഗപ്പൂരില്‍  എമിറേറ്റ്‌സ് ഗ്രൂപ്പിന് ഇങ്ങനൊരു ആശുപത്രി നിലവിലില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more