| Thursday, 22nd October 2026, 10:17 am

വോട്ടര്‍പട്ടികയുടെ പേരിലുള്ള പ്രക്ഷോഭത്തില്‍ ജനപിന്തുണ നേടാന്‍ കഴിഞ്ഞില്ല; ഭരണം അട്ടിമറിക്കാന്‍ കോച്ചിങ് ക്ലാസിന് പോയിരിക്കുകയാണ് രാഹുല്‍: ബി.ജെ.പി

നിഷാന. വി.വി

ഭുവനേശ്വര്‍: ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര. രാഹുല്‍ ഗാന്ധിയെ അധികാരത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ് രാജ്യത്ത് അശാന്തി സൃഷ്ടിക്കുകയാണെന്ന് പത്ര പറഞ്ഞു. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് നവംബര്‍ ഒന്നിന് തെരുവ് പ്രക്ഷോഭങ്ങള്‍ക്ക് ആഹ്വാനം നല്‍കിയിരിക്കുന്നതെന്നും ഒഡീഷ ബി.ജെ.പി ആസ്ഥാനത്ത് വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.

ഇന്ത്യയെ അസ്ഥിരപ്പെടുത്താനും ഭരണം അട്ടിമറിക്കാനുമായി കോച്ചിങ് ക്ലാസുകള്‍ തേടിയാണ് രാഹുല്‍ ഗാന്ധി വിദേശയാത്രകള്‍ നടത്തുന്നതെന്നും പത്ര ആരോപിച്ചു. ‘ കോടീശ്വരനായ ജോര്‍ജ് സോറസുമായും അദ്ദേഹത്തിന്റെ കൂട്ടാളികളുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഭരണഘടന അട്ടിമറിക്കാനുള്ള കോച്ചിങ് ക്ലാസുകള്‍ക്കായാണത്,’ അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയുടെ പേരിലുള്ള സമീപകാല പ്രക്ഷോഭങ്ങള്‍ക്ക് ജനപിന്തുണ നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും അതുകൊണ്ട് പുതിയ സമരങ്ങള്‍ വഴി തങ്ങളുടെ അജണ്ട നടപ്പിലാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

‘1984നവംബര്‍ ഒന്നിനാണ് രാജ്യത്ത് സിഖ് വിരുദ്ധ കലാപം അഴിച്ചുവിട്ടത്. അതേ നവംബര്‍ ഒന്ന് തന്നെ സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ തിരഞ്ഞെടുത്തത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനാണ്,’സംബിത് പത്ര ആരോപിച്ചു.

Content Highlight: Failed to garner public support for the agitation over the voters’ list; Rahul has now gone to ‘coaching classes’ on how to topple the government: BJP

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more