ഫഹദ് ഫാസിലിന്റെയും നസ്രിയ നസീമിന്റെയും അഭിനയരീതികളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജിത്തു മാധവന്‍. ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ കഥാപാത്രമായി മാറുന്ന ഫഹദിന്റെ രീതിയും ആക്ഷന്‍ പറയുന്നതുവരെ തമാശ പറഞ്ഞും ചിരിച്ചും എല്ലാവരെയും കംഫര്‍ട്ടബിളാക്കുന്ന നസ്രിയയുടെ സ്വഭാവത്തെ കുറിച്ചുമാണ് ജിത്തു മാധവന്‍ സംസാരിക്കുന്നത്.
‘സീന്‍’ തന്റെ പുതിയ ചിത്രത്തെ കുറിച്ച് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിത്തു മാധവന്‍.
‘ആവേശം’ സിനിമയുടെ ചിത്രീകരണത്തെ കുറിച്ചും ഫഹദ് ഫാസിലിന്റെ അഭിനയരീതിയെക്കുറിച്ചും ജിത്തു സംസാരിച്ചു. സെറ്റിലുടനീളം കഥാപാത്രമായിത്തന്നെയാണ് ഫഹദ് പെരുമാറുന്നതെന്നും സംസാരിക്കുന്ന രീതിയിലടക്കം ആ കഥാപാത്രത്തിന്റെ സ്വാധീനം പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ഫഹദ് ഒരു കഥാപാത്രമായിത്തന്നെയാണ് ആ സെറ്റിലുടനീളം പെരുമാറുക. സംസാരിക്കുന്ന രീതിയും അങ്ങനെയായിരിക്കും. ‘ആവേശ’ത്തിന്റെ സമയത്ത് പുള്ളി റൂമിലേക്ക് വരുമ്പോള്‍ സാധാരണയാണെങ്കില്‍ ആരും അറിയില്ല. പതുക്കെ വന്ന് ഇരിക്കും. എന്നാല്‍ ഇതിന്റെ ഷൂട്ടിനിടെ ‘എടാ മോനേ’ എന്ന് ഷൗട്ട് ചെയ്താണ് വരിക.
നമ്മുടെ കഥാപാത്രം എത്തിയെന്ന് ഇത് കേള്‍ക്കുമ്പോള്‍ നസ്രിയ പറയും. മെത്തേഡ് ആക്ടിങ് എന്നൊക്കെ പറയും. അദ്ദേഹത്തിന് ആ കഥാപാത്രത്തെക്കുറിച്ച് എന്നേക്കാള്‍ നന്നായി അറിയാമെന്ന് ഒരു ഘട്ടത്തില്‍ എനിക്ക് മനസിലായി,’ ജിത്തു പറഞ്ഞു.
നസ്രിയയുടെ കാര്യത്തിലും സമാനമായ അനുഭവമാണ് തനിക്കുണ്ടായതെന്ന് ജിത്തു പറഞ്ഞു. സെറ്റില്‍ എല്ലാവരോടും സ്വാഭാവികമായി ഇടപഴകുകയും തമാശ പറയുകയും ചെയ്യുന്ന നസ്രിയ, ആക്ഷന്‍ പറയുന്നതോടെ കഥാപാത്രത്തിലേക്ക് മാറും. അഭിനയിക്കാന്‍ തയ്യാറെടുക്കുന്നതിനായി അവള്‍ ഒന്ന് സ്വയം സെറ്റിലാകാന്‍ താന്‍ കാത്തിരിക്കുമെന്നും ആക്ഷന്‍ പറഞ്ഞ ഉടനെ മറ്റൊരാളി അവര്‍ മാറുമെന്നും ജിത്തു കൂട്ടിച്ചേര്‍ത്തു.
സൂര്യയുടെ അഭിനയരീതിയെ കുറിച്ചും അഭിമുഖത്തില്‍ ജിത്തു സംസാരിച്ചു. കഥാപാത്രത്തിനായി നന്നായി തയ്യാറെടുക്കുന്ന ആളാണ് സൂര്യയെന്നും ഓഫ് സ്‌ക്രീനില്‍ എല്ലാവരോടും തമാശ പറഞ്ഞും ചിരിച്ചും ഇടപഴകുന്ന വ്യക്തിയാണെന്നുമായിരുന്നു ജിത്തു പറഞ്ഞത്.
Fahadh Walks In Shouting ‘Eda Mone’; Usually, No One Even Notices His Arrival on Set: Jithu Madhavan