ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന നടനാണ് ഫഹദ് ഫാസില്‍. ആദ്യ ചിത്രത്തിലെ അഭിനയത്തിന് ഒരുപാട് ട്രോളുകള്‍ കേട്ട നടന്‍ പിന്നീട് സിനിമയില്‍ ഗംഭീര തിരിച്ചുവരവ് നടത്തി. ഇതിനോടകം മികച്ച ഒരുപാട് സിനിമകളുടെ ഭാഗമാകാന്‍ ഫഹദിന് കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം റിലീസായ ആവേശത്തിലെ ഫഹദിന്റെ പെര്‍ഫോമന്‍സും ഏറെ ശ്രദ്ധിക്കപ്പട്ടു.
ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ഭാഗമാകാന്‍ താത്പര്യമുള്ള സംവിധായകരുടെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ഫഹദ്.
‘എപ്പോഴും സീനിയര്‍ ഡയറക്ടേഴ്സിനെ കാണുമ്പോള്‍ എനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ള സിനിമകളെ കുറിച്ച് ഞാന്‍ പറയും. സത്യേട്ടനെ കണ്ടപ്പോള്‍ ഞാന്‍ ആദ്യമേ പറഞ്ഞത് എനിക്ക് ടി.പി ബാലഗോപാലന്‍ പോലെ ഒരു പടം ചെയ്യണമെന്നാണ്. പ്രിയേട്ടനെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞത് ചെപ്പ് പോലൊരു സിനിമ ചെയ്യണമെന്നാണ്. ബ്ലെസി സാറിനെ ഈ അടുത്ത് കണ്ടപ്പോള്‍ തന്മാത്ര പോലൊരു പടം ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നാണ് പറഞ്ഞത്.
ഇങ്ങനെയുള്ള സീനിയര്‍ ഡയറക്ടഴേസിനെ കാണുമ്പോള്‍ അവരുടെ ഒരു സിനിമ നമ്മുടെ മനസിലുണ്ടാകുമല്ലോ. ഞാന്‍ എപ്പോഴും അങ്ങനെയാണ് അപ്രോച്ച് ചെയ്യാറ്. ആ സ്വഭാവത്തില്‍ ഒരു സിനിമ ചിന്തിച്ചൂടെ എന്ന്. ഓരോ സംവിധായകരുടെ കൂടെയും നമുക്ക് അസോസിയേറ്റ് ചെയ്യാന്‍ ആഗ്രഹമുള്ള സിനിമകള്‍ ഉണ്ടാകുമല്ലോ,’ ഫഹദ് ഫാസില്‍ പറയുന്നു.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന്‍, ഒരു ഇന്ത്യന്‍ പ്രണയ കഥ എന്നീ ചിത്രങ്ങളില്‍ ഫഹദ് അഭിനയിച്ചിട്ടുണ്ട്. താന്‍ ഭാഗമാകുന്ന ഓടും കുതിര ചാടും കുതിര സിനിമയേ കുറിച്ചും നടന്‍ സംസാരിക്കുകയുണ്ടായി.
‘ഈ സിനിമയില്‍ എല്ലാ കഥാപാത്രങ്ങളും ഹോണസ്റ്റാണ്. പടം എന്ത് ഓവര്‍ ദി ടോപ്പാണെങ്കിലും ബേസിക് സോള്‍ നമുക്ക് കിട്ടും. ഇവര്‍ എന്താണ് ഇങ്ങനെ എന്ന് കാണുമ്പോള്‍ മനസിലാകും. അത് എഴുത്തിന്റെ ഗുണമാണ്. ഒരു കോണ്‍ടക്‌സ്റ്റ് വിട്ടിട്ട് സിനിമ പുറത്ത് പോയിട്ടില്ല,’ ഫഹദ് പറഞ്ഞു.
Content Highlight: Fahadh is talking about the films he would like to be a part of and the directors blessy, sathyan anthikad