| Saturday, 19th April 2014, 7:16 pm

ഫഹദ് നിങ്ങളെ ഞാന്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു- നസ്രിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം നേടിയ ഭാവി വരന്‍ ഫഹദ് ഫാസിലിന് നസ്രിയ അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു.

സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതിന് പിറകെയാണ് നടി നസ്രിയ നസ്രിന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഫഹദിന് അഭിനന്ദനങ്ങള്‍ അറിയിച്ചത്.

“അവാര്‍ഡ് കിട്ടുകയെന്നത് മനോഹരമായ കാര്യം തന്നെയാണ്. എന്നാല്‍ മികച്ച നടനുള്ള അവാര്‍ഡ് ഫഹദിന് കിട്ടുന്നത് എന്നെ സംബന്ധിച്ചടത്തോളം ഏറ്റവും നല്ല അനുഭവമാണ്. ഫഹദ് താങ്കളെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. നിങ്ങളെ ഞാന്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു”- നസ്രിയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

ദേശീയ അവാര്‍ഡ് ജേതാവ് സുരാജ്, മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ആന്‍ ആഗസ്റ്റിന്‍ തുടങ്ങിയവരെയും നസ്രിയ അഭിനന്ദിക്കുന്നുണ്ട്.

പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന താരങ്ങളായ ഫഹദും നസ്രിയയും പ്രണയത്തുലായിരുന്നു. മലയാളസിനിമയിലെ തിളക്കമേറിയ താരങ്ങളായ ഇരുവരുടെയും വിവാഹവാര്‍ത്ത ഫഹദിന്റെ പിതാവ് സംവിധായകന്‍ ഫാസിലായിരുന്നു പുറത്ത് വിട്ടത്.

Latest Stories

We use cookies to give you the best possible experience. Learn more