| Thursday, 1st October 2026, 12:48 pm

ഞാനും നസ്രിയയും ഏറ്റവുമധികം പിരിഞ്ഞിരുന്നത് ഈ ചിത്രത്തിന്റെ ഷൂട്ടിനിടയിലാണ്: ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. അഞ്ജലി മേനോന്റെ സംവിധാനത്തില്‍ 2014ല്‍ പുറത്തിറങ്ങിയ ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിന് പിന്നാലെയായിരുന്നു ഇരുവരുടെയും വിവാഹം. ചിത്രത്തിന്റെ സെറ്റില്‍ വെച്ച് പ്രണയത്തിലായ താരങ്ങള്‍ പിന്നീട് വിവാഹിതരാകുകയായിരുന്നു. എന്നാല്‍ ഫഹദും നസ്രിയയും തമ്മിലുള്ള പ്രായവ്യത്യാസം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. 13 വയസിന്റെ പ്രായവ്യത്യാസമാണ് താരങ്ങള്‍ തമ്മിലുണ്ടായിരുന്നത്.

ഫഹദ് ഫാസിലും നസ്രിയ നസീമും. Photo: X.com

ഇപ്പോഴിതാ ഫഹദിന്ററെ വരാനിരിക്കുന്ന പുതിയ തെലുങ്ക് ചിത്രമായ ഡോണ്ട് ട്രബിള്‍ ദി ട്രബിളിന്റെ പ്രൊമോഷന്‍ ഇവന്റില്‍ സംസാരിക്കവെ നസ്രിയയെ പരാമര്‍ശിച്ച് സംസാരിച്ച ഫഹദിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംവിധായകന്‍ എസ്.എസ് രാജമൗലി പ്രെസന്റ് ചെയ്ത് മകന്‍ എസ്.എസ് കാര്‍ത്തികേയന്‍ നിര്‍മിക്കുന്ന ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ സംവിധാനം ചെയ്യുന്നത് ശശാങ്ക് യെലോട്ടിയാണ്.

ഫാന്റസി ഴോണറില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം ബാലതാരമായ സാറാം പല്ലേക്കറും പ്രധാനവേഷത്തിലെത്തുന്നുണ്ട്. സാറയെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് തന്റെ പങ്കാളിയെ പരാമര്‍ശിച്ചുകൊണ്ട് ഫഹദ് സംസാരിച്ചത്. തന്റെ ജീവിത പങ്കാളിയായി നസ്രിയയെ ഏറ്റവും കൂടുതല്‍ പിരിഞ്ഞിരുന്നത് ഡോണ്ട് ട്രബിള്‍ ദി ട്രബിളിന്റെ ഷൂട്ടിനിടയിലാണെന്ന് പറയുകയാണ് താരം.

ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍. Photo: District

‘ഒരു തെലുങ്ക് ചിത്രത്തില്‍ നായകനാകുന്നതിനാല്‍ എന്റെ പിതാവിന് എന്നെ കുറിച്ച് ആലോചിച്ച് അഭിമാനമുണ്ട്. അതുപോലെ തന്നെയാണ് എന്റെ ഭാര്യയും. ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ ചെയ്യുമ്പോഴാണ് ഞാനും എന്റെ ഭാര്യയും ഏറ്റവുമധികം പിരിഞ്ഞിരുന്നിട്ടുള്ളത്. അതുകൊണ്ട് ഇത് ഒട്ടും എളുപ്പമായിരുന്നില്ല. ചെന്നൈയില്‍ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് അവളും തിരക്കിലായിരുന്നു. പക്ഷേ ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ ഞങ്ങളെ രണ്ട് പേരെയും സന്തോഷിപ്പിക്കുമെന്നാണ് കരുതുന്നത്. അവളെ ചിത്രം കാണിക്കാനായി കാത്തിരിക്കുകയാണ് ഞാന്‍,’ ഫഹദ് പറഞ്ഞു.

Content Highlight: Fahadh Faasil talks about his wife Nazriya Nazim

Latest Stories

We use cookies to give you the best possible experience. Learn more