മലയാളത്തില്‍ കരിയര്‍ ആരംഭിച്ച് ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നടനാണ് ഫഹദ് ഫാസില്‍. ആദ്യചിത്രത്തിലെ അഭിനയത്തിന് വിമര്‍ശനം ലഭിച്ച ഫഹദ് തിരിച്ചുവരവില്‍ ഇന്‍ഡസ്ട്രിയെ ഒന്നാകെ ഞെട്ടിച്ചു. ഏത് തരത്തിലുള്ള കഥാപാത്രവും അനായസമായി അവതരിപ്പിക്കുന്ന ഫഹദ് സംസ്ഥാന, ദേശീയ അവാര്‍ഡുകളും തന്റെ പേരിലാക്കിയിട്ടുണ്ട്.
ഇപ്പോള്‍ നിങ്ങളെ സെറ്റില്‍ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച നടന്‍ ആരാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഫഹദ്. പേര്‍ളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചോദ്യത്തോട് വടിവേലു എന്നായിരുന്നു ഫഹദിന്റെ മറുപടി.
‘പണ്ട് ഇന്നസെന്റ് ഏട്ടനുമായിട്ടൊക്കെ പടങ്ങള്‍ ചെയ്ത സമയത്ത് അവരൊക്കെയായിട്ടും എനിക്ക് അങ്ങനത്തെ ബോണ്ടിങ് ഉണ്ടായിട്ടുണ്ട്. ഒരു ഇന്ത്യന്‍ പ്രണയകഥ, നോര്‍ത്ത് 24കാതാം എന്നീ സിനിമകളിലൊക്കെ വര്‍ക്ക് ചെയ്യുമ്പോള്‍ അവരുമായിട്ടൊക്കെ നല്ല ബോണ്ട് ഉണ്ടായിരുന്നു. ഈ അടുത്ത് നടന്ന കാര്യമാണ് ഞാന്‍ പറയുന്നത്. ഞാന്‍ ഫ്രണ്ട്‌സൊക്കെയായിട്ടാണ് സാധാരണ കൂടുതല്‍ വര്‍ക്ക് ചെയ്യുന്നത്. എനിക്കെല്ലാവരുമായിട്ട് അങ്ങനെയൊരു ബോണ്ട് ഉണ്ട്.
പക്ഷേ വടിവേലു സാറിനെ എനിക്ക് ഷൂട്ടിങ്ങില്‍ കണ്ടുള്ള പരിചയമാണ്. അല്ലാതെ പരിചയമൊന്നും ഇല്ല. എല്ലാ ദിവസവും ഞങ്ങള്‍ കാണും, പുള്ളി കോമഡി പറയും. എന്നിട്ടാണ് നമ്മള്‍ ഷൂട്ട് തുടങ്ങുക. എല്ലാകാര്യത്തിലും ഹ്യൂമര്‍ കാണുന്ന ആളാണ് വടിവേലു സാര്‍,’ഫഹദ് പറയുന്നു.
അടുത്തിടെ പുറത്തിറങ്ങിയ മാരീശന്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. വി. കൃഷ്ണമൂര്‍ത്തി എഴുതി, സുധീഷ് ശങ്കര്‍ സംവിധാനം ചെയ്ത സിനിമ ജൂലൈ 25 നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.
മോഷണങ്ങളുമായി നടക്കുന്ന ദയാലന്‍ എന്ന കള്ളന്‍ കഥാപാത്രമായാണ് ഫഹദ് ഫാസില്‍ സിനിമയില്‍ എത്തിയത്. അല്‍ഷിമേഴ്സ് രോഗം ബാധിച്ച വേലായുധം പിള്ളൈ ആയാണ് വടിവേലു അഭിനയിച്ചത്. ദയാലന്‍ ഇദ്ദേഹത്തിന്റെ അടുത്തുള്ള പൈസ മോഷ്ടിക്കാന്‍ തീരുമാനിക്കുന്നതും മറ്റുമാണ് സിനിമയുടെ ചിത്രത്തിന്റെ ഇതിവൃത്തം.
Content Highlight: Fahadh Faasil says that Vadivelu is an actor who sees comedy in everything