| Tuesday, 29th September 2026, 7:53 pm

മലയാള സിനിമ പഠിപ്പിച്ച കാര്യം ക്യാമറയുടെ മുൻപിൽ എല്ലാരും തുല്യരാണെന്നാണ് : ഫഹദ് ഫാസിൽ

അനുപമ കെ. സീത

തനതായ അഭിനയശൈലികൊണ്ട് തന്റേതായ ഒരു സ്ഥാനം മലയാളസിനിമയിലുൾപ്പടെ ഉണ്ടാക്കിയെടുത്ത നടനാണ് ഫഹദ് ഫാസിൽ. ഇന്ന് മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക് ഇൻഡസ്ട്രികളിലും താരം സജീവമാണ്. സംവിധായകൻ രാജമൗലി സംവിധാനം ചെയ്യുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ആണ് ഫഹദ് ഫാസിലിന്റെ പുറത്തിറങ്ങാനുള്ള പുതിയ സിനിമ. ഇതൊരു പാൻ ഇന്ത്യൻ ചിത്രം കൂടിയാണ്.

മലയാളികളുടെ മനസ്സിൽ തന്റെ ഇമേജ് എങ്ങനെയായിരിക്കുമെന്ന് ഐഡന്റിഫൈ ചെയ്യാൻ ശ്രമിച്ചിട്ടില്ല എന്ന് പറയുകയാണ് ഫഹദ്. ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ എന്ന സിനിമയുമായ് ബന്ധപ്പെട്ട അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“ഞാനത് ഐഡന്റിഫൈ ചെയ്യാൻ ശ്രമിച്ചിട്ടില്ല . മലയാള സിനിമ പഠിപ്പിച്ച കാര്യം ക്യാമറയുടെ മുമ്പിൽ എല്ലാവരും തുല്യരാണ് എന്നാണ്. അവിടെ സുപ്പീരിയോറിറ്റിയോ , എന്നെക്കാളും വിവരമുള്ളവർ , അറിവുള്ളവർ എന്നൊന്നും ഇല്ല.’ ഫഹദ് ഫാസിൽ പറഞ്ഞു.

ഭാഷയുമായ് ബന്ധപ്പെട്ട ചോദ്യത്തിന് , മലയാള സിനിമയിലുൾപ്പടെ ഡയലോഗ് പഠിക്കാതെ താൻ ക്യാരവാന്റെ പുറത്തിറങ്ങില്ല എന്നായിരുന്നു ഫഹദിന്റെ മറുപടി. ‘തെലുങ്കിലാണെങ്കിൽ മലയാളത്തിൽ ആദ്യം ചിന്തിച്ച് അത് ഇംഗ്ലീഷിലേക്ക് ട്രാൻസ്ലറ് ചെയ്യും. പിന്നെ ബന്ധപ്പെട്ട ആളുകൾക്ക് ഇംഗ്ലീഷിൽ അയച്ചിടും. പിന്നീട് അവർ വന്ന് തെലുങ്ക് ലൈൻസ് തരും , എന്നിട്ട് ഞാൻ പഠിക്കും’ ഫഹദ് പറഞ്ഞു.

ഫഹദ് ഫാസിൽ സോളോ ഹീറോ ആയിട്ടുള്ള തെലുങ്കിലെ അരങ്ങേറ്റ ചിത്രമാണ് ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’. ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റ് ഇന്നലെ കൊച്ചിയിൽ നടന്നിരുന്നു. ഫഹദിന്റെ തന്നെ സ്വന്തം പ്രൊഡക്ഷൻ ആയ ‘ഭാവനാ സ്റ്റുഡിയോ’ ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്.

Content Highlight: Fahadh Faasil about the lessons he learnt from  Malayalam Cinema

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more