| Friday, 2nd October 2026, 8:05 pm

ഡോണ്ട് ട്രബിൾ ദി ട്രബിളിലെ കഥ കേട്ടപ്പോൾ ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന സബ്ജക്ടിലേക്ക് എത്തിപ്പെട്ട പോലെ തോന്നി: ഫഹദ് ഫാസിൽ

അമര്‍നാഥ് എം.

നടനും നിർമാതാവുമായ ഫഹദ് ഫാസിലിന്റെ തെലുങ്കിലെ ഫാന്റസി-കോമഡി പ്രമേയത്തിലുള്ള പുതിയ ചിത്രമാണ് ഡോണ്ട് ട്രബിൾ ദി ട്രബിൾ. ഇതിനു മുൻപ് ഫഹദ് തെലുങ്കിൽ ചെയ്ത പുഷ്പ 2 ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. പുഷ്പ 2ൽ ഫഹദ് വില്ലൻ വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടതെങ്കിൽ പുതിയ ചിത്രത്തിൽ നായക വേഷമാണ് ചെയ്തിരിക്കുന്നത്.

എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് പോലുള്ള സിനിമകൾ ചെയ്യാനും തന്റെയും സാറയുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള കെമിസ്ട്രി ഫ്രഷായിട്ട് തോന്നി എന്നും പറയുകയാണ് ഫഹദ് ഫാസിൽ. ദി ക്യൂവിനു കൊടുത്ത അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.

‘മൈ ഡിയർ കുട്ടിച്ചാത്തൻ , അഞ്ജലി , എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് പോലുള്ള സിനിമകൾ ഭയങ്കര ഇഷ്ടമാണ്. അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ താത്പര്യമുണ്ടായിരുന്നു . ഈ സിനിമയുടെ കഥ കേട്ടപ്പോൾ ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന സബ്ജക്ടിലേക്ക് എത്തിപ്പെട്ട പോലെയാണ് തോന്നിയത്. ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രിയും ഫ്രഷായിട്ട് തോന്നി . ‘ഫഹദ് പറഞ്ഞു.

താൻ മുൻപ് വർക്ക് ചെയ്തിട്ടുള്ള നെടുമുടി ചേട്ടനെയും ഇന്നസെന്റ് ചേട്ടനെയും പോലെ ഷോട്ട് കഴിഞ്ഞാൽ മോണിറ്ററിൽ താൻ എന്താണ് ചെയ്തതെന്ന് പോലും നോക്കാതെ അടുത്ത കാര്യങ്ങൾ നോക്കി സാറ പോകുമെന്ന് ഫഹദ് പറഞ്ഞു. സാറ ഒരു മികച്ച അഭിനേതാവാണെന്നും യാതൊരു ഭയവുമില്ലാതെയാണ് സാറ അഭിനയിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

സാറ മുംബൈയിൽ നിന്നായതിനാൽ ഷൂട്ട് തുടങ്ങുന്നതിന്റെ ഒരു വർഷം മുൻപ് തെലുങ്ക് പഠിച്ചതാണെന്നും താരം പറഞ്ഞു. ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഡോണ്ട് ട്രബിൾ ദി ട്രബിൾ.

ഇന്ന് റിലീസ് ആയ സിനിമക്ക് സമ്മിശ്ര അഭിപ്രായമാണ് പുറത്തു വരുന്നത്. എങ്കിലും നവാഗത സംവിധായകൻ ആയിട്ട് കൂടി ഫഹദ് ഫാസിലിനെ പോലെ ഒരു വലിയ നായകനെ വച്ച് രാജമൗലിയുടെ മകനായ എസ്.എസ്. കാർത്തികേയയുടെ നിർമ്മാണ കമ്പനി ആയ ‘ഷോവിങ് ബിസിനസ്സി’ന്റെ പങ്കാളിത്തത്തിൽ സിനിമ ചെയ്യാൻ പറ്റിയത് ഒരു വലിയ നേട്ടം തന്നെയാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

Content Highlight: Fahadh Faasil about Don’t Trouble the Trouble movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more