ബാലതാരമായി മലയാള സിനിമയിലെത്തി പിന്നീട് സഹനടനായും സംവിധായകനായും മലയാളികൾക്ക് പരിചിതനായ നടനാണ് വിനീത് കുമാർ. മമ്മൂട്ടിയുടെ ചെറുപ്പകാലമായി ഒരു വടക്കൻ വീരഗാഥയിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം മിഥുനം, ഭരതം, സർഗം, അദ്വൈതം തുടങ്ങിയ ചിത്രങ്ങളിലൂടെ വീണ്ടും മലയാളികൾക്ക് സുപരിചിതനായി.
വിനീത് കുമാർ, മോഹൻലാൽ, Photo: Vineeth kumar/ Facebook
പിന്നീട് സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദേവദൂതനിലെ നിഖിൽ മഹേശ്വർ എന്ന കഥാപാത്രത്തിലൂടെ വിനീത് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തുകയായിരുന്നു.
ഇപ്പോഴിതാ റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ ‘അയാൾ ഞാനല്ല’ എന്ന സിനിമയെ കുറിച്ചും ആ ചിത്രത്തിൽ ഫഹദ് വിഗ് വെക്കാൻ കാരണം താനാണെന്ന് പറയുകയുമാണ് വിനീത്.
‘അയാൾ ഞാനല്ല എന്ന സിനിമയിൽ ഫഹദ് വിഗ് വെച്ചാണ് അഭിനയിച്ചത്. അവൻ ഇപ്പോഴും പറയും ഞാൻ പറഞ്ഞത് കൊണ്ട് മാത്രമാണ് ആ പടത്തിൽ വിഗ് വെച്ചത് എന്ന്.
അവന് വിഗ് വെക്കുന്നത് ഇഷ്ട്ടമല്ല പക്ഷെ ആ ക്യാരക്ടർ ഡിമാൻഡ് ചെയ്തത് കൊണ്ട് മാത്രമാണ് വിഗ് വെച്ചത്. അതിൽ രണ്ട് കഥാപാത്രങ്ങൾ ഉള്ളത് കൊണ്ടാണ്.
അയാൾ ഞാനല്ല, Photo: IMDb
ചെയ്യുന്ന എല്ലാ സിനിമകളും എനിക്ക് പല തരം എക്സ്പീരിയൻസ് ആണ് തരുന്നത്. അയാൾ ഞാനല്ല എന്ന സിനിമ രഞ്ജിയേട്ടന്റെ കഥയാണെങ്കിലും സ്ക്രിപ്റ്റ് ചെയ്യുന്നത് ഞാനാണ്. അതിന്റെ തിരക്കഥയെഴുതുന്നത് ഞാനാണ്.
അയാൾ ഞാനല്ല, Photo: IMDb
ആദ്യ പടം എന്ന രീതിയിൽ ഞാൻ സ്വീകരിച്ച പടം ഇതായിരുന്നില്ല. ഞാൻ രഞ്ജിയേട്ടന്റെ അടുത്ത് വേറെ കഥകളായിരുന്നു പറഞ്ഞത്. ആ സമയം എനിക്ക് മുഴുവൻ കൺഫ്യുഷൻസ് ആയിരുന്നു. സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കാര്യമെന്തെന്നാൽ അതിലെ ചില രംഗങ്ങൾ ഷൂട്ട് ചെയ്തത് ഗുജറാത്തിലാണ്. അവിടെ മുഴുവൻ പുതിയ പുതിയ കാര്യമാണ് എക്സ്പീരിയൻസ് ചെയ്യാനുണ്ടായിരുന്നു,’ വിനീത് കുമാർ പറഞ്ഞു
വിനീതിന്റെ റൈഫിൾ ക്ലബ്, സംഭവം അധ്യായം ഒന്ന് എന്നീ ചിത്രത്തിലെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അസ്‌കർ അലിയെ കേന്ദ്ര കഥാപാത്രമാക്കി ജിത്തു സതീശൻ സംവിധാന ചെയ്ത ചിത്രമാണ് സംഭവം അധ്യായം ഒന്ന്. ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് ചിത്രം നേടിയത്.
Content Highlight: Fahadh doesn’t like wearing a wig, he only wore it because I told him to: Vineet Kumar