പ്രേമത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് അല്‍ത്താഫ് സലിം. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. അഭിനയത്തിന് പുറമെ സംവിധാനത്തിലും അല്‍ത്താഫ് സലിം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയാണ് അല്‍ത്താഫ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം.
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും കുതിര ചാടുംകുതിര. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്‍. ഇപ്പോള്‍ അല്‍ത്താഫ് സലീമിനെ കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഫാസില്‍. അല്‍ത്താഫിന്റെ ആദ്യ സിനിമയായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണെന്നും അന്നുമുതല്‍ താന്‍ അദ്ദേഹത്തിന്റെ ആരാധകനാണെന്നും ഫഹദ് പറഞ്ഞു. പേര്‍ളി മാണിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആദ്യത്തെ സിനിമയിലൂടെത്തന്നെ അല്‍ത്താഫ് എന്നെ ഫാന്‍ ആക്കി കളഞ്ഞു. ഭയങ്കര ക്ഷമയുള്ള മനുഷ്യനാണ് അല്‍ത്താഫ്. സെറ്റിലെല്ലാം അദ്ദേഹം ദേഷ്യപ്പെട്ട് ഞാന്‍ കണ്ടിട്ടേയില്ല. നല്ലൊരു സമാധാനപ്രിയനാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്,’ ഫഹദ് ഫാസില്‍ പറയുന്നു.
ഓടും കുതിര ചാടും കുതിര
ആവേശത്തിന് ശേഷം ഹഹദ് മലയാളത്തില്‍ അഭിനയിക്കുന്ന എത്തുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, രേവതി എന്നിവരാണ് നായികമാരായി എത്തുന്നത്. ഫാമിലി കോമഡി ഴോണറില്‍ എത്തുന്ന ചിത്രത്തില്‍ സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട് എന്നിവരും വേഷമിടുന്നു. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഓഗസ്റ്റ് 29നാണ് ഓടും കുതിര ചാടും കുതിര തിയേറ്ററുകളിലേക്ക് എത്തുക.
Content Highlight: Fahad Faasil Talks About Althaf Salim