| Friday, 19th June 2026, 2:30 pm

അമേരിക്കയില്‍ ഫാഫ് കൊടുങ്കാറ്റ്; ചരിത്രത്തിലെ ആദ്യ താരമായി 41കാരന്‍

സുദേവ് എ

മേജര്‍ ലീഗ് ക്രിക്കറ്റില്‍ സിയാറ്റില്‍ ഓര്‍ക്കസിനെതിരെ ടെക്‌സാസ് സൂപ്പര്‍ കിങ്സിന് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടെക്സസി ഗ്രാന്‍ഡ് പ്രൈറി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിയാറ്റില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സ് ഒമ്പത് പന്തുകളും ആറ് വിക്കറ്റും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടന്നു.

സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെ കരുത്തിലാണ് സൂപ്പര്‍ കിങ്സ് വമ്പന്‍ വിജയം കൈപ്പിടിയിലാക്കിയത്. മത്സരത്തില്‍ 52 പന്തില്‍ പുറത്താവാതെ 113 റണ്‍സാണ് ഫാഫ് നേടിയത്. ഒമ്പത് ഫോറുകളും ഏഴ് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. മേജര്‍ ലീഗ് ക്രിക്കറ്റിലെ 41കാരന്റെ നാലാം സെഞ്ച്വറിയായിരുന്നു ഇത്.

ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു ചരിത്രനേട്ടവും ഫാഫ് ഡുപ്ലെസിസ് സ്വന്തമാക്കി. മേജര്‍ ക്രിക്കറ്റ് ലീഗില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമായാണ് ഫാഫ് മാറിയത്. ഇതുവരെ 26 മത്സരങ്ങളില്‍ നിന്നും 1047 റണ്‍സാണ് ഫാഫ് നേടിയിട്ടുള്ളത്. നാല് സെഞ്ച്വറികളും ആറ് അര്‍ധ സെഞ്ച്വറികളുമാണ് താരം ടൂര്‍ണമെന്റില്‍ അടിച്ചെടുത്തത്.

മേജര്‍ ലീഗ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, രാജ്യം, റണ്‍സ്

ഫാഫ് ഡുപ്ലെസിസ്-സൗത്ത് ആഫ്രിക്ക-1047

നിക്കോളാസ് പൂരന്‍-വെസ്റ്റ് ഇന്‍ഡീസ്-928

ക്വിന്റണ്‍ ഡി കോക്ക്-സൗത്ത് ആഫ്രിക്ക-807

ഫിന്‍ അലന്‍-ന്യൂസിലാന്‍ഡ്-714

മാത്യു ഷോര്‍ട്ട്-ഓസ്‌ട്രേലിയ-682

അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് സിയാറ്റില്‍ ഓര്‍ക്കസിനായി ന്യൂസിലാന്‍ഡ് വിക്കറ്റ് കീപ്പര്‍ ടിം സൈഫര്‍ട്ടും സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് നടത്തിയത്. 66 പന്തുകളില്‍ നിന്നും എട്ട് വീതം ഫോറുകളും ആറ് സിക്സുകളും അടക്കം 104 റണ്‍സാണ് സൈഫര്‍ട്ട് സ്വന്തമാക്കിയത്. ഷായാന്‍ ജഹാംഗീര്‍ 47 പന്തില്‍ 78 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

Content Highlight: Faf Duplesis create a new history in  Major League Cricket

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more