| Monday, 24th September 2018, 3:04 pm

എന്താണ് ലൈംഗികക്ഷമത പരിശോധന? അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബലാത്സംഗക്കേസുകളില്‍ പ്രതികളെ പിടികൂടാന്‍ ഉപയോഗിക്കുന്ന മെഡിക്കല്‍ പരിശോധനകളില്‍ ഒന്നാണ് പൊട്ടന്‍സി ടെസ്റ്റ് അഥവാ ലൈംഗികക്ഷമത പരിശോധന.

കഴിഞ്ഞ ദിവസമാണ് സ്വാമി നിത്യാന്ദ പ്രതിയായ പീഡനക്കേസില്‍ കോടതി അയാളെ പൊട്ടന്‍സി ടെസ്റ്റിന് വിധേയമാക്കാന്‍ നിര്‍ദ്ദേശിച്ചത്. നിത്യാനന്ദ മാത്രമല്ല ഇപ്പോള്‍ കേരളത്തില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന കന്യാസ്ത്രീ പീഡനക്കേസിലെ പ്രതിയായ ബിഷപ്പിനും ലൈംഗികക്ഷമത പരിശോധന നടത്താന്‍ നിര്‍ദ്ദേശമുണ്ട്.

ഈ സാഹചര്യത്തില്‍ പൊട്ടന്‍സി ടെസ്റ്റ് എന്ന ലൈംഗിക ക്ഷമത പരിശോധനയെപ്പറ്റിയുള്ള ചില കാര്യങ്ങള്‍ ചുവടെചേര്‍ക്കുന്നു.

1. എന്താണ് ലൈംഗികക്ഷമത പരിശോധന

ഒരു വ്യക്തിയുടെ ലൈംഗിക ശേഷി തെളിയിക്കാന്‍ നടത്തുന്ന പരിശോധനയാണിത്. ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങളില്‍ പ്രതിയാക്കപ്പെട്ടവരെയാണ് ഈ ടെസ്റ്റിന് വിധേയമാക്കുന്നത്. കൃത്യം നടത്താന്‍ ശാരീരികമായി പ്രതിയ്ക്ക് ശേഷിയുണ്ടോ എന്നറിയാനാണ് ഈ പരിശോധന.

ലൈംഗികതയും കന്യാചര്‍മ്മവും തമ്മില്‍ എന്താണ് ബന്ധം? അറിഞ്ഞിരിക്കേണ്ടതെല്ലാം….

2. നിയമസാധുത

ബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങിയവ നടക്കുന്ന സമയത്ത് തങ്ങള്‍ക്ക് ലൈംഗിക ശേഷിയുണ്ടായിരുന്നില്ലെന്ന് പ്രതികള്‍ വാദിക്കാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ പ്രതിരോധം തീര്‍ക്കുന്നതിനെതിരെ പൊട്ടന്‍സി ടെസ്റ്റിന് ഉത്തരവിടാവുന്നതാണ്.

3. പ്രധാന ലൈംഗികക്ഷമത ടെസ്റ്റുകള്‍

പുരുഷന് സാധാരണയായുണ്ടാകുന്ന ലൈംഗികോദ്ധാരണങ്ങളുടെ അളവ് പരിശോധിച്ച് അയാളുടെ ലൈംഗികശേഷിയെപ്പറ്റി അറിയാന്‍ സാധിക്കുന്നു.

പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണിലെ വ്യതിയാനങ്ങള്‍ ബയോകെമിക്കല്‍ ലാബോറട്ടറിയില്‍ എത്തിച്ച് പരിശോധിച്ച് ലൈംഗികക്ഷമത പരിശോധിക്കാവുന്നതാണ്.

പുലര്‍ച്ചെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരാണോ നിങ്ങള്‍? ഇതാ, മോണിംഗ് സെക്‌സിന്റെ പ്രധാന ചില ഗുണങ്ങള്‍….

പൊട്ടന്‍സി ടെസ്റ്റില്‍ പ്രധാനമാണ് വിഷ്വല്‍ ഇറക്ഷന്‍ എക്‌സാമിനേഷന്‍: വിഷ്വല്‍ എക്‌സാമിനേഷന്റെ സമയത്ത്, പുരുഷന്റെ വൃഷണത്തെയാണ് പരിശോധനയ്ക്കായി വിധേയമാക്കുന്നത്. ഉത്തേജിതമായ സമയത്തും ഉത്തേജനം കുറഞ്ഞ സമയത്തുമുള്ള പെനിസിന്റെ മാറ്റം ഡോക്ടര്‍മാര്‍ പരിശോധിക്കുന്നു. ഏതെങ്കിലും തകരാറുകളും അല്ലെങ്കില്‍ പരിക്കുകള്‍ പരിശോധിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. രാവിലെയുണ്ടാകുന്ന ഉദ്ധാരണത്തെയും ഈ സമയത്ത് പരിശോധിക്കുന്നു.

4. മെഡിക്കല്‍ ടെസ്റ്റിലൂടെ ഒരാളുടെ ലൈംഗികശേഷി തിരിച്ചറിയാമെന്നതിനാല്‍ അത്തരം കേസുകളില്‍ പെട്ടവര്‍ക്ക് അത്രവേഗം രക്ഷപ്പെടാന്‍ സാധിക്കില്ല. സാധാരണയായുള്ള പുരുഷ ബീജങ്ങളുടെ അളവും ഹോര്‍മോണ്‍ വിന്യാസവും പരിശോധിക്കുന്നതിനാല്‍ ഈ ടെസ്റ്റ് പൂര്‍ണ്ണമായും വിശ്വസനീയമാണ്.

We use cookies to give you the best possible experience. Learn more