| Friday, 21st September 2018, 2:55 pm

ലൈംഗികതയും കന്യാചര്‍മ്മവും തമ്മില്‍ എന്താണ് ബന്ധം? അറിഞ്ഞിരിക്കേണ്ടതെല്ലാം....

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്ത്രീയുടെ കന്യകാത്വത്തിന്റെ അളവ് കോലാണ് കന്യാചര്‍മ്മം എന്നാണ് പരക്കെ അറിയപ്പെടുന്നത്. ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴാണ് പെണ്‍കുട്ടിയുടെ കന്യാചര്‍മ്മം പൊട്ടുന്നതെന്നും ബ്ലീഡിംഗ് ഉണ്ടാകുന്നതെന്നും പലരും ധരിച്ചുവെച്ചിട്ടുണ്ട്.

പെണ്‍കുട്ടി കന്യകയാണോ എന്നറിയാനുള്ള പ്രധാന മാര്‍ഗ്ഗമാണ് കന്യാചര്‍മ്മം പൊട്ടിയുണ്ടാകുന്ന ബ്ലീഡിംഗ് എന്ന ധാരണ ഇപ്പോഴും പലര്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ട്.

യോനിയിലേക്ക് കടന്നാലുടന്‍ തന്നെ കാണപ്പെടുന്ന പാളിയാണ് കന്യാചര്‍മ്മം അഥവാ ഹൈമന്‍ എന്നറിയപ്പെടുന്നത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് പുരുഷ ലൈംഗികാവയവം യോനിയ്ക്കുള്ളിലേക്ക് കടത്തുന്നതിന്റെ ഭാഗമായി ഈ സ്തരം പൊട്ടുകയും ബ്ലീഡിംഗ് ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു.


ALSO READ: നിങ്ങള്‍ക്ക് എത്ര തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം? അറിഞ്ഞിരിക്കേണ്ടതെല്ലാം


എന്നാല്‍ ചിലരില്‍ ഈ പ്രതിഭാസമുണ്ടാകാറില്ല. അതും സ്ത്രീയുടെ കന്യകാത്വവും തമ്മില്‍ യാതൊരു ബന്ധവുമില്ല.

സ്‌പോര്‍ട്‌സ്, ഡാന്‍സ്, മാര്‍ഷല്‍ ആര്‍ട്‌സ്, ജിമ്മില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ആദ്യമായി സെക്‌സിലേര്‍പ്പെടുന്ന സമയത്ത് ബ്ലീഡിംഗ് ഉണ്ടാകണമെന്നില്ല.

കഠിനമായി വര്‍ക്ക് ഔട്ട് ചെയ്യുന്നതിന്റെ ഫലമായി ഇവരുടെ ഹൈമന്‍ സാധാരണമായി തന്നെ പൊട്ടിപ്പോയിട്ടുണ്ടാകും. അതും ലൈംഗികതയും തമ്മില്‍ യാതൊരു ബന്ധവുമില്ല.

ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ സ്ത്രീയുടെ കന്യാചര്‍മ്മം പൊട്ടി യോനിഭാഗത്ത് ബ്ലീഡിംഗ് ഉണ്ടായെന്ന് ഉറപ്പുവരുത്തേണ്ട കാര്യമില്ല. ലൈംഗികാസ്വാദനവും കന്യാചര്‍മ്മം തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more