| Friday, 24th January 2025, 3:12 pm

മഹാരാഷ്ട്രയില്‍ ഫാക്ടറിയില്‍ സ്‌ഫോടനം; എട്ട് പേര്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ ഓര്‍ഡിനന്‍സ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ഏഴോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി കേന്ദ്ര മന്ത്രി നിതീഷ് ഗഡ്കരി അറിയിച്ചു.

മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയില്‍ രാവിലെ പത്ത് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാക്ടറിയുടെ ആര്‍.കെ ബ്രാഞ്ച് സെക്ഷനില്‍ സ്‌ഫോടനമുണ്ടായതെന്നാണ് പുറത്തുവരുന്ന പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

സ്‌ഫോടനത്തെ തുടര്‍ന്ന് യൂണിറ്റിന്റെ മേല്‍ക്കൂരയടക്കം തകര്‍ന്നുവീഴുകയായിരുന്നുവെന്നും ആ സമയത്ത് 14 തൊഴിലാളികളോളം സംഭവ സ്ഥലത്തുണ്ടായിരുന്നതായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

അപടകത്തില്‍ രണ്ടുപേരെ രക്ഷപ്പെടുത്തിയതായും അഗ്നിശമന സേനാംഗങ്ങളുള്‍പ്പെടെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

നിരവധി ആംബുലന്‍സുകളും അഗ്നിശമനസേനാംഗങ്ങളും പൊലീസ് ഉദ്യോഗസ്ഥരും ലാന്‍ഡ് റവന്യൂ ഓഫീസര്‍മാരുമടക്കം സ്‌ഫോടനം നടന്ന സ്ഥലത്തെത്തി.

സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Factory blast in Maharashtra; Eight people died

We use cookies to give you the best possible experience. Learn more