| Tuesday, 2nd September 2025, 6:09 pm

ഫിസിക്കലി വീക്ക് ആയതിന്റെ പേരിൽ കളിയാക്കലുകൾ നേരിട്ടു; എന്നാൽ ലോകഃ ആ ധാരണ മാറ്റി: കല്യാണി പ്രിയദർശൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കല്യാണി പ്രിയദർശൻ. വിക്രം കുമാർ സംവിധാനം ചെയ്ത ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.

 ലോകഃ ചാച്റ്റർ വൺ: ചന്ദ്രയും ഓടും കുതിര ചാടും കുതിരയും ആണ് ഈ ഓണക്കാലത്ത് കല്യാണിയുടേതായി  റിലീസ് ചെയ്തത സിനിമകൾ. ഇപ്പോൾ ലോകഃ എന്ന സിനിമയ്ക്ക് വേണ്ടി മാർഷ്യൽ ആർട്സ് പഠിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് കല്യാണി.

‘ചന്ദ്ര ചെയ്യുമ്പോൾ എനിക്ക് എന്നെപ്പറ്റിയുള്ള ധാരണ കുറേയൊക്കെ മാറിയിട്ടുണ്ട്. അതിൽ പ്രധാനം എന്റെ കഴിവിനെപ്പറ്റിയും ശക്തിയെപ്പറ്റിയുമുള്ളതാണ്. ഫിസിക്കൽ സ്‌ട്രെങ്ത്ത് മാത്രമല്ല മെന്റലിയും മാറിയിട്ടുണ്ട്,’ കല്യാണി പറയുന്നു.

ചെറുപ്പത്തിൽ താനൊട്ടും അത്‌ലറ്റിക് അല്ലായിരുന്നെന്നും സ്‌പോർട്‌സ് ഇഷ്ടമായിരുന്നെങ്കിലും താൻ സ്‌പോർട്‌സിൽ മോശമായിരുന്നെന്നും കല്യാണി പ്രിയദർശൻ പറഞ്ഞു. ഫിസിക്കൽ മോശമായതിന്റെ പേരിൽ താൻ ഒരുപാട് കളിയാക്കലുകൾ കേട്ടിട്ടുണ്ടെന്നും എന്നാൽ ഈ കഥാപാത്രം തന്നെക്കുറിച്ചുള്ള ധാരണകൾ മാറാൻ സഹായിച്ചെന്നും കല്യാണി കൂട്ടിച്ചേർത്തു.

ജോഫിൽ എന്ന കോച്ചാണ് തന്നെ മാർഷ്യൽ ആർട്സ് ട്രെയിൻ ചെയ്യിപ്പിച്ചതെന്നും അദ്ദേഹത്തോടാണ് താൻ നന്ദി പറയുന്നതെന്നും അവർ പറഞ്ഞു. ആദ്യം താൻ കോച്ചിന്റെ അടുത്ത് പോയത് ഫൈറ്റിങ് സ്റ്റൈൽ ഇംപ്രൂവ് ചെയ്യാനാണെന്നും സിനിമയിൽ ബോഡി ലാംഗ്വേജ് ആണ് ഇംപോർട്ടന്റെന്നും കല്യാണി കൂട്ടിച്ചേർത്തു.

എന്നാൽ കോച്ചിന്റെ ഗോൾ വേറെയായിരുന്നെന്നും തന്നെ ഫൈറ്ററാക്കണമെന്നായിരുന്നു ജോഫിലിന്റെ ആഗ്രഹമെന്നും കല്യാണി പറഞ്ഞു. അതുകൊണ്ട് തന്നെ ട്രെയിനിങ്ങിന് പോകുമ്പോൾ തന്നെ മോട്ടിവേറ്റ് ചെയ്യിപ്പിക്കുമായിരുന്നെന്നും തനിക്ക് ആ സമയത്തൊക്കെ മടുത്ത് പോയിട്ടുണ്ടെന്നും കല്യാണി കൂട്ടിച്ചേർത്തു.

താൻ ജോഫിലിനോട് പറ്റില്ലെന്ന് പറയുമായിരുന്നുവെന്നും എന്നാൽ കോച്ച് അതിന് സമ്മതിച്ചില്ലെന്നും പറയുന്നു. സിനിമ ഷൂട്ട് ചെയ്യാൻ തുടങ്ങിയപ്പോഴാണ് അതെന്തിനാണെന്ന് തനിക്ക് മനസിലാതെന്നും കല്യാണി പ്രിയദർശൻ കൂട്ടിച്ചേർത്തു. രേഖ മേനോനുമായി സംസാരിക്കുകയായിരുന്നു കല്യാണി പ്രയദർശൻ.

Content Highlight: Faced teasing for being physically weak says kalyani Priyadarshan

We use cookies to give you the best possible experience. Learn more