കോഴിക്കോട്: വിമാനയാത്രക്കാരുടെ ബാഗുകളില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ മോഷണം നടത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് വിവിധ തരത്തിലാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളായും വീഡിയോകളായുമെല്ലാം പ്രതിഷേധങ്ങള്‍ അണ പൊട്ടിയൊഴുകി. ട്രോളന്മാരും കരിപ്പൂരിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞതോടെ പ്രതിഷേധം അതിന്റെ മൂര്‍ധന്യത്തിലെത്തി.
ലക്ഷങ്ങള്‍ വിലവരുന്ന സാധനങ്ങളാണ് യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ വെച്ച് നഷ്ടമായത്. സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയതിനൊപ്പം എയര്‍ ഇന്ത്യയ്ക്കും എയര്‍പോര്‍ട്ട് അതോറിറ്റിയ്ക്കും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ കരിപ്പൂര്‍ പൊലീസും കമ്മീഷണറേറ്റും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ കോഴിക്കോട്ടെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 344 ദുബായ്-കോഴിക്കോട് വിമാനത്തിലെ ആറ് യാത്രക്കാര്‍ക്കാണ് നാലുലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടു. കോഴിക്കോട് സ്വദേശിയായ യാത്രക്കാരന്റെ പാസ്‌പോര്‍ട്ടും ഇത്തരത്തില്‍ നഷ്ടമായി. ചൊവ്വാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെത്തിയ വിമാനത്തിലെ ചെക്ക് ഇന്‍ ബാഗേജുകളിലാണ് മോഷണം നടന്നിരിക്കുന്നത്.
അതേസമയം പരാതിയില്‍ വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുകയാണെന്നു വിമാനത്താവള അതോറിറ്റി അധികൃതര്‍ പറഞ്ഞു.
ട്രോളുകള്‍ കാണാം: