| Wednesday, 24th December 2025, 1:52 pm

പൊളി പൊളിയേ, കിടു സാധനം, തിയേറ്റര്‍ കത്തും; ഈയിടെ റിലീസ് ആയ സിനിമയുടെ തിരക്കഥയെഴുതുന്ന ദമ്പതികള്‍ തമ്മിലുള്ള സംഭാഷണം; വൈറല്‍ കുറിപ്പ്

അശ്വിന്‍ രാജേന്ദ്രന്‍

റിലീസിനു ശേഷം സിനിമാ പ്രേക്ഷകരില്‍ നിന്നും ഒട്ടനവധി വിമര്‍ശനങ്ങള്‍ നേരിട്ട ചിത്രമാണ് ദിലീപ് നായകനായ ഭ ഭ ബ. ചിത്രത്തിലെ ഉള്ളടക്കവും നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ അപമാനിക്കുന്ന തരത്തിലുള്ള പരോക്ഷമായ തമാശകളും വലിയ രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.

ദിലീപ്. Photo: screen grab/ sree gokulam movies/ youtube.com

മലയാളത്തില്‍ ഹിറ്റായ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെയും രംഗങ്ങളുടെയും റെഫറന്‍സുകളാല്‍ നിറഞ്ഞ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ നൂറിന്‍ ഷെരീഫിനെയും ഫഹീം സഫറിനെയും വിമര്‍ശിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. ദമ്പതികളായ ഇരുവരും തമ്മില്‍ തിരക്കഥയെഴുതുന്നതിന് മുമ്പ് നടക്കുന്ന ചര്‍ച്ചയുടെ രൂപത്തിലാണ് സിനിമയുടെ തിരക്കഥയെ സനല്‍ കുമാര്‍ പത്മനാഭന്റെ ഫേസ്ബുക്ക് പോസ്റ്റ് വിമര്‍ശിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഈയിടെ റിലീസ് ആയ സിനിമയുടെ തിരക്കഥയെഴുതുന്ന ദമ്പതികള്‍….
ദമ്പതി 1 : പടത്തിലെ നായകന് അദ്ദേഹം ഇന്നേ വരെ ചെയ്യാത്തത് നല്‍കണം…..
ദമ്പതി 2 : എന്നാല്‍ പുള്ളി നടക്കുന്ന വഴിയില്‍ പഴത്തൊലി ഇടാം, എന്നിട്ട് പുള്ളിയെ കൊണ്ടു ആ പഴത്തൊലി എടുത്തു മാറ്റിയിട്ട് ‘ പഴത്തൊലിയില്‍ ചവിട്ടി വീഴുന്ന പരിപാടി ഒക്കെ വിട്ടു ‘ എന്ന് പറയിക്കാം…..
ദ 1 : അതു പൊളിക്കും….. അതു കഴിഞ്ഞിട്ടോ….
ദ 2 : ‘പുള്ളി സി എം നെ വയറിളക്കാന്‍ ഉള്ള മരുന്ന് നല്‍കി, കക്കൂസില്‍ കൊണ്ടു പോകാം എന്നും പറഞ്ഞു കാര്‍ കൊണ്ടു വന്നു അതില്‍ തട്ടി കൊണ്ടു പോകും’ …..
ദ 1 : ‘പൊളി പൊളിയെ…….’
ദ 2 : എന്നാല്‍ ഞാന്‍ ഒരു ഐഡിയ പറയാം..
‘ നായകന്‍ ഒരു പെണ്ണിനെ കിഡ്‌നാപ്പ് ചെയ്തു കൊണ്ടു പോയി പാല്‍ കറന്നു’ എന്ന് പറയാം….. ‘എന്നാല്‍ ഇവിടെ ആ പെണ്ണ് ഒരു പശു ആണ്’ . അതു കേള്‍ക്കുമ്പോള്‍ ആളുകള്‍ ചിരിച്ചു ചിരിച്ചു ചാവും…….
ദ 1 : ‘ കിടു സാനം ‘……
ഇനി നമുക്ക് ഗസ്റ്റ് ആയി വരുന്ന സൂപ്പര്‍ സ്റ്റാറിന്
കുറെ നല്ല മാസ്സ് ഐറ്റം പെടക്കണം…..
ദ 1 : ‘പുള്ളിയേ കൊണ്ടു മുണ്ടും മടക്കി കുത്തിച്ചു മീശയും പിരിപ്പിക്കാം…… ‘
ദ 2 : ‘തീയറ്റര്‍ കത്തും’……
ദ 1 : ഒരെണ്ണം ഞാന്‍ പറയാം… ‘പുള്ളി നടന്നു വന്നു തുമ്മുമ്പോള്‍ ആ കാറ്റ് കൊണ്ടു പൊടി പറന്നു ചുഴലി കാറ്റ് ഉണ്ടാകുന്നു’
എങ്ങനെയുണ്ട്….?
ദ 2 : ഒന്നും പറയാനില്ല തീ……
ദ 1 : ഫാന്‍സിനു ഓളം വക്കാന്‍ ഏമ്പുരാനില്‍ ഉള്ള പോലെ ഒരു ജം ഗിള്‍ പൊളി ഐറ്റം ഇതിലും വേണം…..
ദ 2 : ‘അതിനെന്ന, കാട്ടില്‍ വച്ചൊരു ഇടി, അതില്‍ പുള്ളിയെ കൊണ്ടു മുണ്ട് അഴിപ്പിച്ചു നിക്കര്‍ ഇട്ടു ഇടിപ്പിക്കാം…. അണ്ണന്റെ നിക്കര്‍ കണ്ടാല്‍ ഫാന്‍സ് ഹാപ്പി ആണ്.’
ദ 1 ‘ കുറച്ചൂടെ മാസ്സ് ആക്കാം ‘
ദ 2 ‘ പുള്ളി ഇടുന്ന ഷര്‍ട്ടിന്റെ പിറകെ ‘ LORD’ എന്ന് എഴുതാം, പിന്നെ പുള്ളി നടന്നു വരുമ്പോള്‍ ‘തലമുറകളുടെ നായകന്‍ ‘ എന്നും എഴുതാം……

ദ 1 : അരെ വാ….
ദ 1 : ആ പ്രൊഡ്യൂസര്‍ ചങ്ങാതിയെ ഒന്നു സുഖിപ്പിച്ചു വിട്ടാല്‍ നാളെ വല്ല ഗുണവും കിട്ടിയാലോ, അതു കൊണ്ടു അങ്ങേര്‍ക്ക് പറ്റിയ ഒരു റോള്‍ ഇതില്‍ തിരുകണം….
ദ 2 : ‘ഗസ്റ്റ് വേഷം ചെയ്യുന്ന പുള്ളി മുണ്ട് മടക്കി കുത്തുമ്പോള്‍, ഒന്നു മീശ പിരിക്കാന്‍ ഓര്‍മപ്പെടുത്തുന്ന ആള്‍ എന്ന ശക്തമായ വേഷം പുള്ളിക്ക് കൊടുക്കാം…….
ദ 1 : ബാക്കി ഉള്ളവര്‍ക്കൊക്കെ എന്ത് വേഷമാണ് കൊടുക്കുക??
ദ 2 : അതു എളുപ്പമാണ് അവരുടെ തന്നെ മുന്‍ സിനിമകളില്‍ നിന്നും നല്ല സീനുകള്‍ ജസ്റ്റ് കോപ്പി പേസ്റ്റ് ചെയ്താല്‍ മതി
ദ 1 : മനസിലായില്ല….
ദ 2 : ഇന്റര്‍വ്യൂ സ്റ്റാറിന്റെ മൂന്ന് നാലു ക്ലിപ്പുകള്‍ എടുത്തു നൈസ് ആയി എഡിറ്റി പേസ്റ്റ് ചെയ്യുക, മീശ മാധവനില്‍ നിന്നും സലീം കുമാറിന്റെ അഡ്വക്കെറ്റിനെ അതെ പോലെ കൊണ്ടു വന്നു ഇതിലെ സലിം കുമാറിന് നല്‍കുക , വില്ലന്‍ വേഷത്തില്‍ വരുന്ന നടന് ഒരല്പം എക്സെന്‍ട്രിക് ആയ വേഷം നല്‍കുക എന്നിട്ട് അദ്ദേഹം മുന്‍പ് അഭിനയിച്ച ഒരേ സ്വഭാവമുള്ള മൂന്ന് നാല് സിനിമകളില്‍ നിന്നും ഇഷ്ടമുള്ള സീനുകള്‍ ചുരണ്ടിയെടുക്കുക…..

ദ 1 : അങ്ങനെ പറ…. സെറ്റ്…..
നോട്ട് : ഈ പറഞ്ഞ എഴുത്തുകാര്‍ക്ക് അടുത്ത ഒരു സിനിമ എഴുതുവാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ ഉറപ്പിച്ചു പറയാം മലയാളത്തില്‍ അതി ഭീകരമായ തിരക്കഥ കൃത്തുകളുടെ ദാരിദ്ര്യമാണ്…..!

Content Highlight: facebook post about bha bha ba script

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more