| Friday, 1st February 2019, 10:51 am

ഫെയ്‌സുബുക്ക് മെസഞ്ചറും ഇന്‍സ്റ്റഗ്രാമും വാട്ട്‌സ് ആപ്പുമായി ബന്ധിപ്പിക്കുന്നത് സ്ഥിരീകരിച്ച് സുക്കര്‍ ബര്‍ഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാലിഫോര്‍ണിയ: ഫെയ്‌സുബുക്ക് മെസഞ്ചറും ഇന്‍സ്റ്റഗ്രാമും വാട്ട്‌സ് ആപ്പുമായി ബന്ധിപ്പിക്കുന്നത് സ്ഥിരീകരിച്ച് ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. എന്നാല്‍ ഇത് ഉടനെയുണ്ടാവില്ലയെന്നും സുക്കര്‍ബര്‍ഗ് അറിയിച്ചു. മുന്‍പ് ആപ്പുകള്‍ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ വന്നിരുന്നു. സുക്കര്‍ബര്‍ഗാണ് പദ്ധതിക്ക് രൂപം നല്‍കിയത്.

വാട്‌സാപ്പില്‍ നിന്ന് മെസഞ്ചറിലേക്കും മെസഞ്ചറില്‍ നിന്ന് വാട്‌സാപ്പിലേക്കും കൂടാതെ ഇന്‍സ്റ്റാഗ്രാമിലേക്കും മെസേജുകള്‍ കൈമാറാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.

ALSO READ: ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ അധ്യാപികയ്‌ക്കെതിരെ മോഹന്‍ലാല്‍ ഫാന്‍സിന്‍റെ സൈബര്‍ ആക്രമണം

നിലവില്‍ ഏറ്റവും കൂടുതല്‍ സജീവമായ വാട്‌സാപ്പിനെ ഉപയോഗിച്ച് നിര്‍ജീവമായി കിടക്കുന്ന മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. എന്നാല്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷയ്ക്ക് എന്തും സംഭവിക്കാമെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്.

ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞതിനാലും ഹാക്ക് ചെയ്യപ്പെടുന്ന അക്കൗണ്ടുകളുടെ എണ്ണം വര്‍ച്ചതിനാലുമാണ് ഇങ്ങനെയൊരു തിരുമാനത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2020 ല്‍ ഇത് യാഥാര്‍ത്ഥ്യമാവുമെന്നാണ് പ്രതിക്ഷിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more