| Thursday, 14th March 2019, 8:21 am

നിങ്ങളുടെ ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ് കാരണം ഇതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇപ്പോള്‍ ലോകത്തെ പല പ്രമുഖ വെബ്സൈറ്റുകളുടെയെല്ലാം പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്സ്ആപ്പ്, യു.എസ് പോസ്റ്റല്‍ സര്‍വീസ് തുടങ്ങിയ പ്രമുഖമായവയെല്ലാം പലയിടത്തും സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുകയാണ്.

സേവനം താത്കാലികമായി നിലച്ചതിനു പിന്നാലെ നിരവധി പരാതികളാണ് ഗൂഗിളിലെത്തിയത്.

ഇന്നലെ രാത്രി ഇന്ത്യന്‍ സമയം പത്ത് മണിയോടെയാണ് ഫേസ്ബുക്ക് പലര്‍ക്കും പ്രവര്‍ത്തന രഹിതമായത്. ഫേസ്ബുക് തുറക്കാന്‍ ആകുമെങ്കിലും പോസ്റ്റുകള്‍ക്ക് കമന്റ ചെയ്യാനോ പുതിയ പോസ്റ്റുകള്‍ ചെയ്യാനോ ആകുന്നില്ല എന്ന് ഭൂരിപക്ഷം ഉപഭോക്താക്കളും പരാതിപ്പെട്ടു. ഇന്‍സ്റ്റാഗ്രാമിലും പലര്‍ക്കും പുതിയ പോസ്റ്റുകള്‍ കാണാന്‍ പറ്റാതാവുകയും ലോഗിന്‍ ചെയ്യാന്‍ കഴിയാതാവുകയും ചെയ്തു.

സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ടെങ്കിലും കാരണം സംബന്ധിച്ച് വിശദാംശങ്ങളൊന്നും നല്‍കിയിട്ടില്ല.

“ചിലയാളുകള്‍ക്കെങ്കിലും ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള ആപ്പുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. പ്രശ്‌നം എത്രയും വേഗം പരിഹരിക്കുന്നതിനായി ഞങ്ങള്‍ ശ്രമിക്കുകയാണ്” ഫേസ്ബുക്ക് അധികൃതര്‍ ട്വിറ്ററില്‍ പറഞ്ഞു.

2016ല്‍ ഇന്റര്‍നെറ്റില്‍ പല വെബ്‌സൈറ്റുകളെയും നിശ്ചലമാക്കിയ ആക്രമണമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് അന്ന് റെഡ്ഡിറ്റ്, സ്‌പോട്ടിഫൈ, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തനം നിലച്ചിരുന്നു. പിന്നീട് ഹൗസ്‌ഹോള്‍ഡ് ഇന്റര്‍നെറ്റ് സംവിധാനങ്ങളടക്കം സ്വയം നിയന്ത്രിത സംവിധാനമായ ബോട്ട്‌നെറ്റ് ഇവയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.

ഇത്തരമൊരു ആക്രമണം വഴി ട്രാഫിക് ഓവര്‍ ലോഡിങ് വരുത്തി വലിയ അളവില്‍ ഇന്റര്‍നെറ്റ് സംവിധാനത്തെ പെട്ടെന്ന് തകര്‍ക്കാന്‍ കഴിയും. ലോകത്തെ പ്രമുഖമായ ഇന്റര്‍നെറ്റ് കമ്പനികളെല്ലാം ഒരേ ഇന്‍ഫ്രാസ്ട്രക്ചറിന് കീഴില്‍ വരുന്നതിനാല്‍ ഒരു സിഗിള്‍ പോയന്റിലുള്ള പ്രശ്‌നങ്ങള്‍ വെബ്ബിലുടനീളം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകും.

ഗൂഗിള്‍ ക്ലൗഡ്, ആമസോണ്‍ വെബ് സര്‍വീസ് എന്നിവിടങ്ങളിലെ പ്രശ്‌നങ്ങള്‍ പല വലിയ വെബ്‌സൈറ്റുകളെയും ബാധിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more